BREAKING NEWSKERALA

കലൂരിലെ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്; കാറില്‍ രണ്ട് വിദ്യാര്‍ഥിനികളും, യുവാക്കള്‍ക്കെതിരെ പോക്‌സോ കേസ്

കൊച്ചി: കലൂരില്‍ മത്സ്യത്തൊഴിലാളിയുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അതിനിടെ, കാറില്‍ ഉണ്ടായിരുന്ന ജിത്തു, സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരെ പോലീസ് പോക്‌സോ കേസും എടുത്തിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ മത്സര ഓട്ടമായിരുന്നു അപകടകാരണം എന്നായിരുന്നോ പോലീസിന്റെ നിഗമനം. എന്നാല്‍ സിസിടിവി ദൃശ്യങ്ങളും കാറും അടക്കം പരിശോധിച്ചപ്പോഴാണ് കാറില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്. കാറില്‍ രണ്ട് വിദ്യാര്‍ഥിനികളും ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ വ്യാപകമായി സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിച്ചിട്ടുണ്ടെന്ന് മനസ്സിലായത്.
നിര്‍ത്താതെ പോയ കാര്‍ പിന്നീട് നാട്ടുകാരാണ് പിടികൂടിയത്. എന്നാല്‍ കാര്‍ പിടികൂടുന്ന സമയത്ത് പെണ്‍കുട്ടികള്‍ കാറില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വിദ്യാര്‍ഥിനികളെ ഇറക്കിവിട്ടുവെന്ന് വ്യക്തമായത്. വിദ്യാര്‍ഥിനികളെ കണ്ടെത്തി നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലുമാണ് ഇവര്‍ വ്യാപകമായ സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമായത്. കാറില്‍ നിന്ന് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
ഇവരുടെ വാഹനത്തിലും മറ്റുമല്ലാതെ ഏതെങ്കിലും തരത്തിലുല്‍ ലഹരി വസ്തുക്കളുടെ വില്‍പ്പനയോ ഉപയോഗമോ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം കൂടി പോലീസ് പരിശോധിക്കുന്നുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker