BREAKING NEWSLATESTWORLD

കല്യാണത്തിന് ഇനി ‘ഫഌര്‍ ഗേള്‍സ്’ വേണ്ട, ‘ബിയര്‍ ബോയ്’ മതി

പാശ്ചാത്യ രാജ്യങ്ങളിലെ ക്രിസ്ത്യന്‍ വിവാഹങ്ങളില്‍ സുപരിചിതമാണെങ്കിലും നമ്മുടെ നാട്ടിലെ ക്രിസ്ത്യന്‍ വിവാഹങ്ങളില്‍ ഈ അടുത്ത കാലത്താണ് ഫ്‌ളവര്‍ ഗേള്‍ അവതരിപ്പിച്ചു തുടങ്ങിയത്. വിവാഹ ഘോഷയാത്രയില്‍ വധൂ വരന്മാര്‍ക്ക് മുന്‍പില്‍ പൂക്കളുമായി നടക്കുക എന്നതാണ് ഫഌര്‍ ഗേള്‍സിന്റെ ചുമതല. ഫഌര്‍ ഗേള്‍സ് സാധാരണ ഗതിയില്‍ വധു വരന്മാരുടെ അടുത്ത ബന്ധുക്കളുടെ മക്കളാണ് ആവുക. പത്ത് വയസ്സിന് താഴെ പ്രായമുള്ളവരാവും കൂടുതലും ഫഌര്‍ ഗേള്‍സ്.
വിവാഹ ഘോഷയാത്രയില്‍ വധൂവരന്മാരുടെ മുന്‍പില്‍ പൂവുമായി വരുന്ന കുഞ്ഞു കുട്ടികളെ (ഫഌര്‍ ഗേള്‍സ്) കാണാന്‍ തന്നെ നല്ല ഭംഗിയാണ്. ഏറ്റവും അവിസ്മരണീയമായ കാഴ്ചയാണ് ഇതൊരുക്കുന്നത്. അതേ സമയം ഈ രീതിയെ ആകെപ്പാടെ മാറ്റിയിരിക്കുകയാണ് ഒരു യുവദമ്പതികള്‍. പൂക്കളുമായി ക്ഷണിക്കപ്പെട്ടവര്‍ക്കിടയിലേക്ക് എത്തുന്ന ഫഌര്‍ ഗേളിന് പകരം വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്കിടയില്‍ ബിയര്‍ വിതരണം ചെയ്യാന്‍ ഒരു ‘ബിയര്‍ ബോയ്’ ആണ് വധൂവരന്മാര്‍ നിയമിച്ചത്.
വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് ബിയര്‍ ക്യാന്‍ കൈമാറുന്ന ബിയര്‍ ബോയുടെ വീഡിയോ വരനായ ബ്രണ്ടന്‍ ഡെകെമ്പ് തന്നെയാണ് ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തത്. തണുത്ത ബിയര്‍ കുപ്പികളാണ് ട്രേയില്‍ ബിയര്‍ ബോയ് ആയി വന്ന യുവാവ് ക്ഷണിക്കപ്പെട്ടവര്‍ക്ക് നല്‍കിയത്. ഫഌര്‍ ഗേള്‍ നടക്കുന്നതുപോലെ പ്രത്യേക വസ്ത്രം ധരിച്ചല്ല. പകരം ഒരു ഷര്‍ട്ടും ഷോട്‌സുമാണ് ബിയര്‍ ബോയുടെ വേഷം.
6 ദശലക്ഷത്തിലധികം പേരാണ് ടിക് ടോക്കില്‍ വീഡിയോ കണ്ടത്. കണ്ടവരില്‍ പലരും ബിയര്‍ ബോയ് നിയമിച്ചത് കൊള്ളാം എന്നും തങ്ങളുടെ വിവാഹത്തിനും ബിയര്‍ ബോയിയെ നിയമിക്കും എന്നുമാണ് കമന്റ് ചെയ്യുന്നത്. ‘ഈ കല്യാണം നിങ്ങള്‍ രണ്ടുപേരും ആഗ്രഹിച്ചതുപോലെ തന്നെയായിരുന്നു. അത് നല്ലതാണ്. ഗംഭീരം’ ജോര്‍ജ് ഡേവിഡ് പറഞ്ഞു. ‘ഇത് കാലഘട്ടത്തിന്റ ആശയമാണ്’ മറ്റൊരാളുടെ കമന്റ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker