KERALALATEST

കല്‍പ്പറ്റയിലെ യുഡിഎഫ് മാര്‍ച്ചിലെ സംഘര്‍ഷം; പൊലീസിനെ ആക്രമിച്ച ആറ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

യുഡിഎഫ് മാര്‍ച്ചില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പൊലീസിനെ ആക്രമിച്ച കേസില്‍ ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോട്ടയം വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.യുഡിഎഫ് മാര്‍ച്ചില്‍ കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാറിന്റെ തലയ്ക്ക് പരുക്കേറ്റിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.

അതേസമയം, ആയിരങ്ങള്‍ പങ്കെടുത്ത യുഡിഎഫ് പ്രതിഷേധ മാര്‍ച്ചിന് മറുപടി നല്‍കാന്‍ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കല്‍പ്പറ്റയില്‍ സിപിഐഎം ശക്തിപ്രകടനം നടത്തും. സമാധാനപരമായി പ്രതിഷേധിക്കാനാണ് പ്രവര്‍ത്തകരോട് എല്‍ഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബഹുജനങ്ങളെ അണിനിരത്തി യുഡിഎഫ് ആക്രമണങ്ങളെ ചെറുക്കുമെന്ന് ഇടതുമുന്നണി അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിന് കല്‍പ്പറ്റ ടൗണില്‍ തന്നെ മറുപടി പറയാനാണ് സിപിഐഎമ്മിന്റെ ശ്രമം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker