കൊച്ചി : കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട കുഞ്ഞിനെ സിഡബ്ല്യൂസിക്ക് മുന്നില്‍ ഹാജരാക്കി. കുത്തിനെ ദത്തെടുത്ത അനൂപിന്റെ സഹോദരനാണ് കുഞ്ഞിനെ ഹാജരാക്കിയത്. കുട്ടിയുടെ യഥാര്‍ത്ഥ ജനന സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ വ്യാജമാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു. കുട്ടി ജനിച്ചത് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ തന്നെയാണ്. സര്‍ട്ടിഫിക്കറ്റ് പ്രകാരം ഓഗസ്റ്റ് 27 നാണ് കുട്ടി ജനിച്ചത്. സിഡബ്ല്യൂസി സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ തേടിയെങ്കിലും വ്യാജമെന്നാണ് നിലവിലെ കണ്ടെത്തല്‍. ശരിയായ അച്ഛനമ്മമാര്‍ നല്‍കിയ മേല്‍വിലാസം തെറ്റാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ഫോണ്‍ നമ്പറിലും ലഭ്യമല്ല. സെപ്റ്റംബര്‍ ആറിനാണ് ഇവര്‍ ജനന സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയത്. മാതാപിതാക്കളുടെ പേര് വിവരങ്ങളും വ്യാജമാണോയെന്ന് പരിശോധിക്കാനാണ് സിഡബ്ല്യൂസി തീരുമാനം.