LATESTNATIONAL

കളിക്കുന്നതിനിടയില്‍ കാറില്‍ കുടുങ്ങി; യുപിയില്‍ നാല് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

ഉത്തര്‍പ്രദേശ്: കളിക്കുന്നതിനിടയില്‍ കാറില്‍ കുടുങ്ങിയ നാല് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ കാറില്‍ കയറിയപ്പോള്‍ കാര്‍ ലോക്ക് ആകുകയായിരുന്നു.
അഞ്ച് കുട്ടികളാണ് ഉണ്ടായിരുന്നത്. ബാഗ്പതിലെ ചാന്ദ്‌നിനഗര്‍ ഏരിയയിലുള്ള സിംഗൗലി ടാഗ ഗ്രാമത്തില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം നടക്കുന്നത്. അനില്‍ ത്യാഗി എന്നയാളുടെ കാറിലാണ് കുട്ടികള്‍ കുടുങ്ങിയത്. കളിക്കുന്നതിനിടയില്‍ കുട്ടികള്‍ കാറിനുള്ളില്‍ കയറുകയായിരുന്നു. നാല് മുതല്‍ എട്ട് വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.
നിയതി(8), വന്ദന(4), അക്ഷയ്(4), കൃഷ്ണ(7), ശിവാന്‍ഷ്(8) എന്നീ കുട്ടികളാണ് കാറില്‍ കുടുങ്ങിയത്. ഇതില്‍ അക്ഷയ് ഒഴികെയുള്ള മറ്റ് കുട്ടികളെല്ലാം മരിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രഥമദൃഷ്ട്യാ കാറിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചതാണെന്നാണ് പൊലീസ് അനുമാനം.
കാര്‍ ഉടമയുടെ നിസ്സംഗത മൂലമാണ് നാല് കുട്ടികള്‍ മരണപ്പെട്ടതെന്ന് അയല്‍വാസികള്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു. കുട്ടികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker