പരുമല: കള്ളക്കടത്ത് സംഘങ്ങളുടെ കൂടാരമായി മുഖ്യമന്ത്രിയുടെ ഓഫീസും ആഭ്യന്തരവകുപ്പും മാറിയെന്ന് ഡിസിസി പ്രസിഡണ്ട് സതീഷ് കൊച്ചു പറമ്പില്‍. പരുമല കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ പുതിയ പരുമല മണ്ഡലം പ്രസിഡണ്ടായി ശിവദാസ് യു പണിക്കര്‍ ചുമതല ഏറ്റെടുത്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി റോബിന്‍ പരുമല മുഖ്യപ്രഭാഷണം നടത്തി. സൗദി ഒ ഐ സി സി ദേശീയ കമ്മിറ്റി അംഗം ഷാജി മാന്നാര്‍, കടപ്ര കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിജി ആര്‍ പണിക്കര്‍, ജിബി കെ ജോസ്,ജോസ് വി ചെറി,വിമല ബെന്നി, മോഹനന്‍ ചാമക്കാലയില്‍, രാജീവ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
80 Less than a minute