കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം. ശിവശങ്കറിനെ ഇന്നും ചോദ്യം ചെയ്യും. കെ ഫോണ്‍, ലൈഫ് മിഷന്, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ പദ്ധതികളില്‍ എം. ശിവശങ്കറിന്റെ ഇടപെടലുകളെ കുറിച്ചാണ് ഇ.ഡി അന്വേഷിക്കുന്നത്. ഇത്തരം പദ്ധതികളില്‍ ശിവശങ്കര്‍ വിവരങ്ങള്‍ കൈമാറി കൈക്കൂലി വാങ്ങിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ പദ്ധതികളുമായി സഹകരിച്ചുള്ള മറ്റു ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കും. അതേസമയം, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല. ഇന്നലെ നടത്തിയ പരിശോധനയില്‍ സി.എം. രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ടാണ് ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകാത്തത്.
Related Articles
Check Also
Close