തിരുവനന്തപുരം: മലയാള കവിയും സാഹിത്യകാരനുമായ നീലമ്പേരൂർ മധുസൂദനൻ നായർ അന്തരിച്ചു. 84 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ചമത എന്ന കാവ്യ സമാഹാരത്തിനാണ് 2000ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത്.ഇതിലേ വരിക, ഈറ്റിലം, ചിത, ഉറങ്ങുംമുൻപ്, അമരൻ, ഫലിത ചിന്തകൾ തുടങ്ങിയ കൃതികൾ അദ്ദേഹത്തിന്റെ സംഭാവനകളാണ്. കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: കെ എൽ രുഗ്മിണി ദേവി. മക്കൾ: എം ദീപുകുമാർ, എം ഇന്ദുലേഖ.