പ്രശസ്ത കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാവര്‍മയുടെ അമ്മ കടപ്ര തുളിശാല കോയിക്കല്‍ പങ്കജാക്ഷി തമ്പുരാട്ടി (96) നിര്യാതയായി. സംസ്കാരം ഞായറാഴ്ച പകല്‍ രണ്ടിന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ ടി.കെ നാരായണന് നമ്പൂതിരി (കണ്ണൂര്‍, ചെറുതാഴം തെക്കിനേടത്ത് കുടല്‍വള്ളി ഇല്ലം) മറ്റുമക്കള്‍: അമ്മിണി ആര് വര്‍മ, ശ്യാമള തമ്പുരാട്ടി, പരേതനായ മധുസൂദനന് തമ്പുരാന്. മരുമക്കള്‍: രമണി എം തമ്പുരാന്, രാജരാജവര്‍മ, കേരളവര്‍മ, മനോരമ.