BREAKING NEWSBOLLYWOODENTERTAINMENTNATIONAL

‘കശ്മീര്‍ ഫയല്‍സ് മേളയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലായിരുന്നു’: വിമര്‍ശിച്ച് ഐഎഫ്എഫ്‌ഐ ജൂറി ചെയര്‍മാന്‍

പനജി: ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ ‘ദി കശ്മീര്‍ ഫയല്‍സി’നെ ഉള്‍പ്പെടുത്തിയതില്‍ പരസ്യ വിമര്‍ശനവുമായി രാജ്യാന്തര സിനിമാ മത്സര വിഭാഗത്തിന്റെ ജൂറി ഹെഡ് നാദവ് ലാപിഡ്. 53ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിലാണ് അദ്ദേഹം പരസ്യ വിമര്‍ശനം ഉന്നയിച്ചത്.
”രാജ്യാന്തര സിനിമാ വിഭാഗത്തില്‍ 15 സിനിമകളാണ് ഉണ്ടായിരുന്നത്. അതില്‍ 14 സിനിമകളും മികച്ച നിലവാരം പുലര്‍ത്തിയവയും ചലച്ചിത്രമൂല്യം നിറഞ്ഞതുമായിരുന്നു. അതു വലിയ തോതില്‍ ചര്‍ച്ചയ്ക്കും വഴിവച്ചു. എന്നാല്‍ 15ാമത്തെ സിനിമ കണ്ടാണ് ഞങ്ങളെല്ലാവരും ഞെട്ടിയതും അസ്വസ്ഥരായതും– ദി കശ്മീര്‍ ഫയല്‍സ്. അത് ഒരു പ്രോപ്പഗന്‍ഡ (പ്രത്യേക ഉദ്ദേശ്യത്തോടു കൂടിയുള്ള പ്രചരണം)യായി തോന്നി. ഇത്തരത്തില്‍ അഭിമാനകരമായ ഒരു ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തില്‍ അനുചിതമായ ഒരു അപരിഷ്‌കൃത സിനിമയായി തോന്നി”– അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു ലാപിഡിന്റെ പരാമര്‍ശം. 1990കളിലെ കശ്മീര്‍ പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ ആസ്പദമാക്കി വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്തതാണ് കശ്മീരി ഫയല്‍സ് എന്ന സിനിമ. ചിത്രം ഇന്ത്യന്‍ പനോരമയിലും രാജ്യാന്തര മത്സരവിഭാഗത്തിലും പ്രദര്‍ശനത്തിന് എത്തിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker