BREAKINGNATIONAL

‘കസേരക്ക് വേണ്ടിയുളള തര്‍ക്കം സംസ്ഥാന ഭരണത്തെ ബാധിക്കുന്നു’, യുപി ബിജെപിയിലെ തര്‍ക്കത്തെ പരിഹസിച്ച് അഖിലേഷ്

ദില്ലി: ഉത്തര്‍പ്രദേശ് ബിജെപിയിലെ തര്‍ക്കത്തെ പരിഹസിച്ച് എസ്പി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. കസേരയ്ക്ക് വേണ്ടി നേതാക്കള്‍ തമ്മിലുളള തര്‍ക്കം സംസ്ഥാനത്തിന്റെ ഭരണത്തെ ബാധിക്കുന്നു. ബിജെപി ആഭ്യന്തര കലാപത്തിന്റെ ചളിക്കുണ്ടില്‍ മുങ്ങിയിരിക്കുകയാണ്. മറ്റ് പാര്‍ട്ടികളെ അട്ടിമറിച്ച ബിജെപിക്കാര്‍ ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കത്ത് അതിന് ശ്രമിക്കുകയാണെന്നും അഖിലേഷ് പരിഹസിച്ചു. സമൂഹ മാധ്യമമായ എക്‌സിലാണ് അഖിലേഷ് കുറിപ്പ് പങ്കുവെച്ചത്.
ഉത്തര്‍പ്രദേശില്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ണായക തീരുമാനമെടുക്കണമെന്നാണ് എംഎല്‍എമാരുടെ ആവശ്യം. നിലവില്‍ സംസ്ഥാനത്ത് പാര്‍ട്ടിയുടെ അവസ്ഥ വളരെ മോശമാണെന്നും, ഈ പോക്ക് പോയാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കില്ലെന്നും ബാദല്‍പൂര്‍ എംഎല്‍എ രമേശ് മിശ്ര കഴിഞ്ഞ ദിവസം തുറന്നടിച്ചു. കേന്ദ്ര നേതൃത്വം വലിയ തീരുമാനമെടുക്കണമെന്നാണ് പ്രവര്‍ത്തകരുടെ വികാരമെന്നും രമേശ് പറയുന്നു. എംഎല്‍എമാരുടെ ഈ തുറന്ന് പറച്ചിലിനെയാണ് അഖിലേഷും ആയുധമാക്കുന്നത്.

Related Articles

Back to top button