BREAKING NEWSKERALALATEST

കസ്റ്റംസ് എതിര്‍ത്തില്ല: സ്വര്‍ണ്ണക്കൊള്ള കേസില്‍ മുഖ്യപ്രതി ഷെഫീക്കിന് ജാമ്യം

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി മുഹമ്മദ് ഷെഫീക്കിന് ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതിയാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. അതേസമയം ഷെഫീക്കിന്റെ ജാമ്യാപേക്ഷ കസ്റ്റംസ് എതിര്‍ത്തില്ല.
ഷെഫീക്കാണ് കേസിലെ നിര്‍ണായക വിവരങ്ങള്‍ കസ്റ്റംസിന് നല്‍കിയത്. ഷെഫീക്ക് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതി കസ്റ്റംസ് മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു.
അതേസമയം അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker