BREAKING NEWSLATESTNATIONAL

കസ്റ്റഡിയിലെടുത്ത് താമസിപ്പിച്ച ഗസ്റ്റ്ഹൗസിലെ മുറി അടിച്ചുവാരി പ്രിയങ്ക

സീതാപുര്‍: ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ കാറിടിച്ചു മരിച്ച കര്‍ഷകരുടെ കുടുംബത്തെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത് സീതാപുരിലെ ഗസ്റ്റ് ഹൗസിലേക്കുമാറ്റി. ഗസ്റ്റ് ഹൗസിലെ മുറി പ്രിയങ്ക ഗാന്ധി അടിച്ചുവാരുന്നതിന്റെ വിഡിയോ പുറത്തുവന്നു. പ്രിയങ്കയെ താമസിപ്പിച്ചിരിക്കുന്നത് വൃത്തിയില്ലാത്ത മുറിയിലാണെന്നും പ്രിയങ്ക സ്വയം മുറി വൃത്തിയാക്കിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
അക്രമത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ കാണാനായി ഞായറാഴ്ച പുലര്‍ച്ചെ ലഖിംപുര്‍ ഖേരിയിലേക്ക് പോവുകയായിരുന്ന പ്രിയങ്ക ഗാന്ധിയെ പിടിച്ചുവലിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡയെയും മര്‍ദിക്കുകയും തള്ളുകയും ചെയ്തുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
നേരത്തേ സംഘര്‍ഷ സ്ഥലത്തേക്ക് പോകാനൊരുങ്ങിയ പ്രിയങ്കയെ ലക്‌നൗവില്‍ വച്ച് യുപി പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് അര്‍ധരാത്രിയോടെ കാല്‍നടയായാണ് പ്രിയങ്കയും സംഘവും ലഖിംപുര്‍ ഖേരിയിലേക്ക് യാത്ര തിരിച്ചത്. ഇത് കര്‍ഷകരുടെ രാജ്യമെന്നും കര്‍ഷകരുടെ ശബ്ദം കൂടുതല്‍ ശക്തമാകുമെന്നും പ്രിയങ്ക പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker