LATESTKERALA

കാണാതായ വനിതാ ബാങ്ക് മാനേജര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: കാണാതായ ബാങ്ക് മാനേജറെ മരിച്ച നിലയില്‍ കണ്ടെത്തി. കൂനന്‍ വേങ്ങ സ്വദേശിനി ഷെമി (49)യുടെ മൃതദേഹമാണ് ഇന്ന് രാവിലെ വാമനപുരം നദിയില്‍ അരുവിപ്പുറം പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ കാനറ ബാങ്ക് മാനേജരായിരുന്നു.

ചൊവ്വാഴ്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു. കുടപ്പനകുന്നില്‍ താമസിച്ചിരുന്ന ഇവരുടെ കുടുംബ വീട് വെഞ്ഞാറമൂട് കൂനന്‍ വേങ്ങയിലാണ്. ഏതാനും ദിവസമായി ഇവര്‍ കുടുംബ വീട്ടിലായിരുന്നു താമസം.
ഫയര്‍ഫോഴ്‌സും വെഞ്ഞാറമൂട് പോലീസും ചേര്‍ന്ന് മൃതദേഹം കരയ്‌ക്കെത്തിച്ചു. പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker