KERALALATEST

കാതോലിക്കാ ബാവയുടെ കബറടക്കം: ശുശ്രൂഷകള്‍ തുടങ്ങി മൂന്നു മണിയോടെ കബറടക്കം

കോട്ടയം: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അന്ത്യയാത്രയ്ക്കായി ദേവലോകം അരമനയില്‍ വിപുലമായ ഒരുക്കം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അന്തിമോപചാരം അര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ ഇന്നലെ വൈകിട്ടോടെ പൂര്‍ത്തിയായി. എല്ലാവര്‍ക്കും സൗകര്യപ്രദമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചും അന്തിമോപചാരം അര്‍പ്പിക്കുന്നതിന് അരമന മുറ്റത്ത് വിശാലമായ പന്തല്‍ നിര്‍മിച്ചിട്ടുണ്ട്.
അരമന ചാപ്പലില്‍ ഇന്നു രാവിലെ ആറിന് കുര്‍ബാന നടന്നു. പൊതുജനങ്ങളെ പ്രവേശിപ്പിച്ചില്ല. തുടര്‍ന്ന് പുറത്ത് ക്രമീകരിച്ചിരിക്കുന്ന പന്തലിലേക്കു ഭൗതികദേഹം മാറ്റി. തുടര്‍ന്നുള്ള ശുശ്രൂഷകള്‍ പന്തലിലാണ് നടക്കുന്നത്. അന്തിമോപചാരം അര്‍പ്പിക്കുന്നതിന് കൂടുതല്‍ പേര്‍ക്ക് അവസരം ഒരുക്കുന്നതിന് ജില്ലാ ഭരണകൂടം പ്രത്യേകം ഉത്തരവിട്ടു. ഒരു സമയം പരമാവധി 300 പേര്‍ക്കാണ് പ്രവേശനമെന്ന് അഡീഷനല്‍ ജില്ലാ മജിസ്‌ട്രേട്ട് ജിനു പുന്നൂസ് അറിയിച്ചു.
എട്ടു ശുശ്രൂഷകളാണ് ആകെ നടത്തേണ്ടത്. ഇതില്‍ നാലു ശുശ്രൂഷകള്‍ പരുമലയില്‍ വച്ചു തന്നെ പൂര്‍ത്തിയായിരുന്നു. കബറടക്ക ശുശ്രൂഷകളുടെ സമാപനത്തിന്റെ ഭാഗമായുള്ള വിടവാങ്ങല്‍ ശുശ്രൂഷകള്‍ക്കായി മൂന്നു മണിയോടെ ഭൗതിക ശരീരം അരമന ചാപ്പലിലെ മദ്ബഹയിലേക്കു കൊണ്ടു വരും. ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ച് അഞ്ചോടെ അരമന ചാപ്പലില്‍ കാതോലിക്കാ ബാവാമാരുടെ കബറിനോടു ചേര്‍ന്നുള്ള കബറില്‍ സംസ്‌കരിക്കും. അരമന ചാപ്പലില്‍ നടക്കുന്ന വിടവാങ്ങല്‍ ശുശ്രൂഷയിലും പൊതുജനങ്ങള്‍ക്കു പ്രവേശനം ഉണ്ടാകില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker