പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ മോര് ബസേലിയോസ് മാര്‍തോമ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്സിജന്റെ അളവ് നിയന്ത്രിച്ചിരിക്കുന്നത്. ആരോഗ്യസ്ഥിരത ഉണ്ടെങ്കിലും ആശങ്കാജനകമെന്നു അദ്ദേഹം ചികിത്സയില്‍ കഴിയുന്ന പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റില്‍ സൂചിപ്പിച്ചിട്ടുണ്ടെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യുഹാനോന്‍ മാര്‍ ദിയാസ്കോറസ് അറിയിച്ചു.