LATESTKERALA

കാത്തിരിപ്പിനൊടുവിൽ കോഴിക്കോട് ബീച്ച് തുറന്നു

 

കാത്തിരിപ്പിനൊടുവിൽ കോഴിക്കോട് ബീച്ച് തുറന്നു. നൂറ് കണക്കിനാളുകളാണ് കാഴ്ചകൾ കാണാനും കടലിൽ കുളിക്കാനും ബീച്ചിലേക്കെത്തുന്നത്. മാസങ്ങൾക്ക് ശേഷം കടകൾ തുറക്കാനായതിന്റെ ആശ്വാസത്തിലാണ് തട്ടുകടക്കാർ.

പുലർച്ചെ മുതൽ തന്നെ കോഴിക്കോട് ബീച്ചിലേക്ക് ആളുകൾ ഒഴുകിയെത്തി. കോഴിക്കോട്ടുകാർ മാത്രമല്ല അന്യ ജില്ലക്കാരും നാട്ടുകാരും ഇളംവെയിലിൽ ആസ്വദിച്ച് നടക്കുന്നു. കടലിൽ കുളിക്കാനും കളിക്കാനും കുട്ടികളുടെ തിരക്ക്. ബീച്ച് തുറക്കും എന്ന പ്രഖ്യാപനത്തിനായി കാത്തിരുന്നവരായിരുന്നു എല്ലാവരും.

നവീകരിച്ച ബീച്ചിലെ സെൽഫി പോയിന്റുകളിൽ തിരക്കോട് തിരക്ക്. അവധി ദിനമായതിനാൽ കൂടുതൽ പേർക്ക് ആദ്യദിനംതന്നെ എത്താനായി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker