BREAKING NEWSKERALA

കാനം രാജേന്ദ്രന് തന്നോടുള്ള വിരോധം എന്തെന്ന് അറിയില്ല, ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു: ജോസ് കെ മാണി

കോട്ടയം: കാനം രാജേന്ദ്രനില്‍ നിന്ന് മുന്‍പും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ. മാണി പറഞ്ഞു. കാനം രാജേന്ദ്രന് തന്നോടുള്ള വിരോധം എന്തെന്ന് അറിയില്ല. താന്‍ ബഹുമാനിക്കുന്ന നേതാവാണ് കാനം. സിപിഐ റിപ്പോര്‍ട്ടില്‍ പരാതിയില്ല. തീവ്രവാദത്തെ കുറിച്ചുള്ള സിപിഎം നിലപാടിനെകുറിച്ച് കൂടുതലൊന്നും പറയാനില്ല. ഈ വിഷയത്തില്‍ സമൂഹത്തില്‍ ഒരുപാട് ചര്‍ച്ചകള്‍ നടന്നതാണ്. വിഷയത്തില്‍ ഉചിതമായ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കും. സര്‍ക്കാരിന് എല്ലാ കാര്യങ്ങളും അറിയാമെന്നും ജോസ് കെ മാണി പറഞ്ഞു.
ഉചിതമായ സമയത്ത് ഉചിതമായ ഇടപെടല്‍ നടത്തും. സിപിഐ, സിപിഐയുടെ അഭിപ്രായം പറഞ്ഞു. ഞങ്ങള്‍ക്കും ഇക്കാര്യത്തില്‍ അഭിപ്രായങ്ങളുണ്ട്. പക്ഷേ മാധ്യമങ്ങളോട് പറയുന്നില്ലെന്നും ജോസ് കെ.മാണി പറഞ്ഞു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker