ഒട്ടാവ: കാനഡയിലെ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്കുണ്ടായ ഖലിസ്താന്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റില്‍. ഇന്ത്യയിലെ നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്.എഫ്.ജി) സജീവ പ്രവര്‍ത്തകനായ ഇന്ദര്‍ജീത് ?ഗോസാലിനെയാണ് കനേഡിയന്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കാനഡയിലെ എസ്.എഫ്.ജിയുടെ കോര്‍ഡിനേറ്ററും കൊല്ലപ്പെട്ട ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ സഹായിയുമായിരുന്നു ഇന്ദര്‍ജീത്. പഞ്ചാബില്‍ സ്വതന്ത്ര സിഖ് രാജ്യം വേണമെന്നാവശ്യപ്പെട്ട് ഈയടുത്ത് ഖലിസ്താന്‍ ജനഹിതപരിശോധന സംഘടിപ്പിച്ചതും ഇയാളാണെന്നാണ് കനേഡിയന്‍ പത്രമായ ടൊറന്റോ സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നവംബര്‍ എട്ടിനാണ് ?ഇന്ദര്‍ജീതിനെ അറസ്റ്റ് ചെയ്തതെന്നും ഉപാധികളോടെ വിട്ടയച്ച പ്രതിയെ ബ്രാംപ്ടണിലെ ഒന്റാറിയോ കോടതിയില്‍ ഹാജരാക്കുമെന്നും പീല്‍ റിജണല്‍ പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ശനിയാഴ്ച അര്‍ധരാത്രിയായിരുന്നു ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതിചെയ്യുന്ന ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തിനുനേരെ ഖലിസ്താന്‍ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. ഭക്തര്‍ക്കുനേരെയും ആക്രമണമുണ്ടായി. കൈയും വടിയുമുപയോഗിച്ച് ആളുകള്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
സംഭവത്തില്‍ ഇന്ത്യ അപലപിച്ചിരുന്നു. ഇന്ത്യാവിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണമാണ് സംഭവവമെന്നും ഒട്ടാവയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതികരിച്ചു. അക്രമികളെ ശിക്ഷിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കാനഡയിലെ ഹിന്ദു സമൂഹവും സംഭവത്തില്‍ പ്രതിഷേധിച്ചിരുന്നു.
52 Less than a minute