BREAKINGINTERNATIONAL

കാനഡയില്‍ കൗമാരക്കാരനില്‍ എച്ച്5എന്‍1 പക്ഷിപ്പനി വൈറസ്ബാധ സ്ഥിരീകരിച്ചു

കാനഡയില്‍ കൗമാരക്കാരന് എച്ച്-5 പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. എച്ച് 5 ഇന്‍ഫ്‌ലുവന്‍സ വൈറസ് മൂലമുണ്ടാകുന്ന ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസ് അണുബാധയാണ് ബാധിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കൗമാരക്കാരന്റെ പരിശോധനാഫലം പോസിറ്റീവ് ആണെന്ന റിപ്പോര്‍ട്ട് വെസ്റ്റേണ്‍ പ്രൊവിന്‍സിന്റെ വെബ്സൈറ്റില്‍ ശനിയാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.
രോഗം ബാധിച്ചതായി കരുതപ്പെടുന്ന കൗമാരക്കാരന്‍ ഫ്രേസര്‍ ഹെല്‍ത്ത് മേഖലയില്‍ നിന്നുള്ളയാളാണ്. നിലവില്‍ ബിസി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ബിസി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയിലാണ് H5 പോസിറ്റീവ് ടെസ്റ്റ് നടത്തിയത്.
രോഗബാധിതനായ കൗമാരക്കാരവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ തിരിച്ചറിയാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
അഞ്ച് രാജ്യങ്ങളിലായി 2003 മുതല്‍ മനുഷ്യരില്‍ 903 H5N1 കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഈ കേസുകളില്‍ 464 എണ്ണം അതീവ?ഗുരുതരമായിരുന്നു. H5N1 ന്റെ പല ലക്ഷണങ്ങളും ഇന്‍ഫ്‌ലുവന്‍സ, കൊവിഡ്-19 എന്നിവയ്ക്ക് സമാനമാണെന്നും വിദ??ഗ്ധര്‍ പറയുന്നു. H5N1 ന്റെ ആദ്യ കേസ് യുഎസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 2024 ലാണ്.
H5N1, H7N9, H7N7, H9N2 തുടങ്ങിയ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസുകളെല്ലാം മനുഷ്യരിലേക്ക് പകരാനും രോഗമുണ്ടാക്കാനും ശേഷിയുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരില്‍ രോഗബാധയേറ്റാല്‍ അന്‍പത് ശതമാനം വരെ മരണസാധ്യതയുള്ള വകഭേദമാണ് H5N1. രോഗബാധയേറ്റ പക്ഷികളെ കൈകാര്യം ചെയ്യുന്നതിലൂടെയും കശാപ്പ് നടത്തുന്നതിലൂടെയുമാണ് രോഗം മനുഷ്യരിലേക്ക് പടരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

Related Articles

Back to top button