NRIEUROPETOP STORYWORLD

കാനഡയിൽ ആക്രമണം; 10പേരെ കുത്തിക്കൊന്നു, 15 പേർക്ക് പരുക്ക്

കാനഡയിൽ ആക്രമണ പരമ്പര. സസ്‌കാച്വാൻ പ്രവിശ്യയിലാണ് ആക്രമണം നടന്നത്.  സസ്‌കാച്വാൻ പ്രവിശ്യയിലെ 13 ഇടങ്ങളിൽ ആണ് ആക്രമണ പരമ്പര ഉണ്ടായത്.

പത്ത് പേരെ കുത്തിക്കൊന്നു.  പതിനഞ്ചോളം പേർക്കാണു പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റോയൽ കനേ‍ഡിയൻ മൗണ്ടഡ് പൊലീസ് അസിസ്റ്റന്റ് കമ്മിഷനർ റോണ്ട ബ്ലാക്മോർ പറഞ്ഞു.

ഡാമിയന്‍ (30), മൈൽസ് സാൻഡേഴ്സൻ (31) എന്നിവരാണ് ആക്രമണം നടത്തിയത്. കറുപ്പ് നിറമുള്ള വാഹനത്തിൽ രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് തിരച്ചിൽ‌ ഊർജിതമാക്കി. മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് യുവാക്കളാണ് സസ്‌കാച്വാൻ പ്രവിശ്യയിലെ 13 ഇടങ്ങളിൽ ആക്രമണം നടത്തിയത്. പ്രതികൾക്കായി തെരച്ചിൽ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. ഭീതിപ്പെടുത്തുന്നതും ഹൃദയഭേദകവുമായ അക്രമമാണു നടന്നതെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker