WORLDNEWSNRIOTHERS

കാനഡയിൽ ആർക്കും പണി കിട്ടാൻ ഇല്ല, പ്രതിസന്ധി രൂക്ഷം

കാനഡയില്‍ തൊഴില്‍ സാഹചര്യങ്ങള്‍ വീണ്ടും രൂക്ഷമാകുന്നതായി റിപ്പോർട്ട്. രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥയ്ക്ക് അപ്രതീക്ഷിതമായി ജൂണില്‍ 1,400 തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ട്. അതേസമയം തന്നെ തൊഴിലില്ലായ്മ നിരക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ വർദ്ധിച്ച്‌ 29 മാസത്തെ ഉയർന്ന നിരക്കായ 6.4 ശതമാനത്തില്‍ എത്തുകയും ചെയ്തിട്ടുണ്ട്.

നേരത്തെ റോയിട്ടേഴ്‌സ് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 22,500 തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും തൊഴിലില്ലായ്മ നിരക്ക് മെയ് മാസത്തില്‍ 6.2 ശതമാനത്തില്‍ നിന്ന് 6.3 ശതമാനമായി ഉയരുമെന്നും പ്രവചിച്ചിരുന്നു. 2022 ജനുവരിയിലെ 6.5% തൊഴിലില്ലായ്മയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോഴത്തേതെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ ഡാറ്റ കാണിക്കുന്നു. കൊറോണ വൈറസ് ബാധിത വർഷങ്ങള്‍ മാറ്റി നിർത്തിയാല്‍ ഇതിന് മുമ്ബ് തൊഴില്ലായ്മ നിരക്ക് 6.4 ശതമാനത്തില്‍ എത്തിയത് 2017 ഒക്ടോബറിലാണ്.യുവാക്കള്‍ക്കിടയിലും പ്രായമുള്ള പുരുഷന്മാരിലും തൊഴിലില്ലായ്മ നിരക്ക് വളരെ അധികമാണ്. ഈ വിഭാഗത്തില്‍ ജോലി കണ്ടെത്തുന്നത് ബുദ്ധിമുട്ടായതായി സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി അഭിപ്രായപ്പെട്ടു. യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 0.9 ശതമാനം പോയിൻറ് ഉയർന്ന് 13.5% ആയി, ഇത് പാൻഡെമിക്ക് കാലത്തിന് പുറത്ത് 2014 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. അതേസമയം തന്നെ, സ്ഥിരം ജീവനക്കാരുടെ ശരാശരി മണിക്കൂർ വേതനം മെയ് മാസത്തിലെ 5.2% ല്‍ നിന്ന് 5.6% എന്ന വാർഷിക നിരക്കിലേക്ക് ഉയർന്നിട്ടുണ്ട്.ജൂണില്‍, മുഴുവൻ സമയ ജോലിയില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം പാർട്ട് ടൈം ജോലി വർധിച്ചിട്ടുണ്ട്. ചരക്ക് മേഖലയില്‍ 12,600 തൊഴിലവസരങ്ങള്‍ വർദ്ധിച്ചു. ഇത് ഭൂരിഭാഗവും കാർഷികമേഖലയുമായി ബന്ധപ്പെട്ടാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു. അതേസമയം ഗതാഗതം, വെയർഹൗസിംഗ്, ഇൻഫർമേഷൻ, കള്‍ച്ചർ, റിക്രിയേഷൻ എന്നീ മേഖലകളിലായി സേവനമേഖലയ്ക്ക് 14,100 തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. മൊത്തത്തില്‍, ജൂണില്‍ 1.4 ദശലക്ഷം തൊഴിലില്ലാത്തവരുണ്ടായിരുന്നു. അതായത് മുൻ മാസത്തേക്കാള്‍ 3.1% വർധന.

Related Articles

Back to top button