BREAKINGKERALA

‘കാഫിര്‍’ വിവാദത്തില്‍ പാറക്കല്‍ അബ്ദുള്ളക്ക് റിബേഷ് രാമകൃഷ്ണന്റെ വക്കീല്‍ നോട്ടീസ്, ‘പരസ്യമായി ഖേദം പ്രകടിപ്പിക്കണം

കോഴിക്കോട്: വടകര ലോക്‌സഭ തെരഞ്ഞെടുപ്പിലെ ‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ മുസ്ലിം ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ളക്ക് ഡി വൈ എഫ് ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ വക്കീല്‍ നോട്ടീസ് അയച്ചു. തനിക്കെതിരെ പ്രചാരണം നടത്തി സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് റിബേഷ് വക്കീല്‍ നോട്ടീസിലൂടെ പറഞ്ഞിരിക്കുന്നത്. ആയതിനാല്‍ പാറക്കല്‍ അബ്ദുള്ള തന്നോട് പരസ്യമായി ഖേദം പ്രകടിപ്പിക്കണം എന്നും റിബേഷ് ആവശ്യപ്പെട്ടിട്ടുണ്ട്.
‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ടുമായി ബന്ധപ്പെട്ടുള്ള പാറക്കല്‍ അബ്ദുള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ് തനിക്ക് വലിയ അപമാനമായി. ഈ ഫേസ്ബുക്ക് പോസ്റ്റ് കാരണം തന്നെ ആളുകള്‍ തെറ്റിദ്ധരിച്ചെന്നും കല്യാണത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും പോകുമ്പോള്‍ ആളുകള്‍ സംശയത്തോടെ വീക്ഷിക്കുന്നുവെന്നും റിബേഷ് വക്കീല്‍ നോട്ടീസില്‍ വിവരിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനകം പരസ്യമാി ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഡ്വക്കറ്റ് രാംദാസ് മുഖേനയാണ് റിബേഷ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

Related Articles

Back to top button