കോഴിക്കോട്: വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും അന്വേഷണത്തിന് പൊതു വിദ്യാഭ്യാസ വകുപ്പ്. ആദ്യ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് പറഞ്ഞാണ് വീണ്ടും അന്വേഷണത്തിന് നിദേശിച്ചത്. അന്വേഷണത്തിന് തോടന്നൂര്‍ എഇയെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചുമതലപ്പെടുത്തിയിരുന്നത്. ഇദ്ദേഹത്തെ തന്നെയാണ് വീണ്ടും അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.
ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്നറിയിച്ച ഇദ്ദേഹം എന്തിനാണ് റിപ്പോര്‍ട്ട് മടക്കിയതെന്ന് വ്യക്തമാക്കിയില്ല. അധ്യാപകനായ റിബേഷ് സര്‍വീസ് ചട്ടം ലംഘിച്ചെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായി ദുല്‍ഖിഫിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയത്. ഷാഫി പറമ്പിലിനെതിരായ വ്യാജ സ്‌ക്രീന്‍ഷോട്ട് റിബേഷ് പ്രചരിപ്പിച്ചിരുന്നുവെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.ഇടത് അധ്യാപക സംഘടനാ നേതാവ് കൂടിയാണ് റിബേഷ് രാമകൃഷ്ണന്‍.
68 Less than a minute