BREAKING NEWSNATIONAL

കാമുകന്‍ പിണങ്ങി, സംസാരിക്കാന്‍ കൂട്ടാക്കുന്നില്ല! പോലീസിന്റെ സഹായം തേടി കാമുകി

കാമുകി കാമുകന്മാര്‍ക്കിടയില്‍ ഇണക്കങ്ങളും പിണക്കങ്ങളും സര്‍വസാധാരണമാണ്. ചില പിണക്കങ്ങള്‍ ഇരുകൂട്ടര്‍ തന്നെ പരിഹരിക്കുമ്പോള്‍ ചില പിണക്കങ്ങള്‍ പരിഹായിക്കാന്‍ സുഹൃത്തുക്കളോ, കുടുംബാംഗങ്ങളോ ഇടപെടേണ്ടി വരും. എന്നാല്‍ മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ ഒരു കാമുകികാമുകന്മാരുടെ പിണക്കം തീര്‍ക്കാന്‍ അവസാനം പോലീസ് തന്നെ ഇടപെടേണ്ടി വന്നു.
പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത കാമുകി കാമുകന്മാരില്‍ കാമുകന്റെ ജന്മദിനത്തിലാണ് പ്രശ്‌നങ്ങളുടെ തുടക്കം. കാമുകന്റെ ജന്മദിനത്തില്‍ എന്തോ കാരണത്താല്‍ കാമുകിക്ക് കാമുകനോട് സംസാരിക്കാന്‍ പറ്റിയില്ല. ഇതോടെയാണ് കാമുകന്‍ പിണങ്ങിയത് എന്ന് ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിണക്കം ദിവസങ്ങളോളം നീണ്ടു നില്‍ക്കുകയും കാമുകന്‍ തന്നോട് സംസാരിക്കാതിരിക്കുന്നത് തുടരുകയും ചെയ്തതോടെയാണ് കാമുകി പോലീസിന്റെ സഹായം തേടിയത്.
കാമുകി പോലീസിന്റെ ഹെല്‌പ്ലൈന്‍ നമ്പറില്‍ വിളിച്ച് കാമുകനുമായുള്ള പിണക്കം തീര്‍ക്കാന്‍ സഹായിക്കണം എന്നാവശ്യപ്പെട്ടു. തുടര്‍ന്ന് പോലീസ് ഇരുകൂട്ടരെയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ദമ്പതികളെ മണിക്കൂറുകളോളം കൗണ്‍സിലിംഗ് നടത്തി. ഒടുവില്‍ ഇവരെ അനുനയിപ്പിച്ച് പോലീസ് വിവാഹം കഴിക്കാന്‍ ഉപദേശിച്ചു. കുടുംബാംഗങ്ങള്‍ അവരുടെ വിവാഹത്തിന് സമ്മതം മൂളിയതോടെ അധികം താമസമില്ലാതെ ആര്യസമാജ് മന്ദിറില്‍ വെച്ച് ഇരുവരും വിവാഹിതരായി.
എല്ലാ പിണക്കങ്ങളും ഇത്തരത്തില്‍ ശുഭപര്യവസാനിയല്ല. ഈ വര്‍ഷം ജൂലൈയില്‍, ഒരു വൈറല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഒരു വിവാഹ വേദിക്ക് പുറത്ത് ബാബു, ബാബു എന്ന് വിളിച്ചു പറയുന്ന സ്ത്രീയാണ് വിഡിയോയില്‍. വിവാഹം യുവതിയുടെ മുന്‍ കാമുകനും മറ്റൊരു സ്ത്രീയും തമ്മിലാണ്. മധ്യപ്രദേശിലെ ഹോഷങ്കാബാദിലാണ് സംഭവം. കാണ്‍പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ കല്യാണമണ്ഡപത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി തങ്ങള്‍ ലിവ്ഇന്‍ ബന്ധത്തിലായിരുന്നുവെന്ന് യുവതി അവകാശപ്പെട്ടു. ഇരുവരും ഭോപ്പാലിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഒടുവില്‍ പോലീസ് അകമ്പടിയോടെ സ്ത്രീയെ വിവാഹവേദിയില്‍ നിന്നും മാറ്റി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker