വല്‍സാദ് (ഗുജറാത്ത്): ഹോട്ടല്‍ മുറിയില്‍ കാമുകിക്കൊപ്പം കഴിയുകയായിരുന്ന ഭര്‍ത്താവിനെ മകള്‍ക്കൊപ്പമെത്തി പിടികൂടി ഭാര്യ. ഗുജറാത്തിലെ വല്‍സാദിലാണ് സംഭവം. വിവാഹേതര ബന്ധത്തിലായിരുന്ന ഭര്‍ത്താവിനെയാണ് ഭാര്യ കയ്യോടെ പിടികൂടിയത്. പിന്നാലെ ഭര്‍ത്താവിന്റെ കാമുകിയെ മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ച് കീറുകയും ചെയ്തു.
വല്‍സാദ് ഏരിയയിലെ ഒരു ഹോട്ടലിലാണ് സംഭവം നടന്നതെന്ന് ഇംഗ്ലീഷ് വാര്‍ത്താ ചാനലായ ടൈംസ് നൗവാണ് റിപ്പോര്‍ട്ട് ചെയ്തത്. കാമുകിക്കൊപ്പം ഹോട്ടലിലെത്തിയ വ്യക്തിയുടെ ഭാര്യയും മകളും ഇവരെ പിന്തുടര്‍ന്ന് ഹോട്ടലിലെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം റും പങ്കിടുകയായിരുന്ന ഭര്‍ത്താവിനെ പിടികൂടുന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു ഇവര്‍ ഹോട്ടലിലേക്ക് എത്തിയത്.
ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം പിടികൂടിയ ഭാര്യയും സംഘവും ഇരുവരെയും കായികമായി നേരിടുകയും ചെയ്തു. ഭര്‍ത്താവിനെ മാത്രമല്ല, ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെയും ഇവര്‍ മര്‍ദ്ദിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. കാമുകിയെ മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ച് കീറി അവരെ നഗ്‌നയാക്കുകയും ചെയ്തു.
ഭര്‍ത്താവിനൊപ്പമുണ്ടായിരുന്ന സ്ത്രീയെ നഗ്‌നയാക്കിയ ഭാര്യയും മകളും ഇവര്‍ കഴിഞ്ഞിരുന്ന റൂമില്‍ നിന്ന് വസ്ത്രമില്ലാതെ പുറത്തുപോകാന്‍ സ്ത്രീയെ നിര്‍ബന്ധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നാണ് പോലീസ് പറയുന്നത്.