KERALAKOZHIKODELATESTMALAPPURAM

കാരുണ്യ പ്രവര്‍ത്തനത്തിലൂടെ മാതൃകകാട്ടി ഉസ്മാന്‍

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തനത്തിനൊപ്പം കാരുണ്യ പ്രവര്‍ത്തനവുമായി ഉസ്മാന്‍ വ്യത്യസ്തനാവുന്നു. തനിക്കു വന്ന ഒരു ഫോണ്‍ വിളിയിലൂടെ ലോക്ഡൗണ്‍ കാലത്തും മാതൃകയാവുകയാണ് ഇദ്ദേഹം. ഞായറാഴ്ച രാവിലെ പെരുമണ്ണയില്‍ നിന്ന് ഒരാള്‍ നല്‍കിയ ഫോണ്‍ സന്ദേശമാണ് ഉസ്മാനെ ഇത്തരത്തിലൊരു പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിച്ചത്. സന്ദേശം ഇങ്ങനെയായിരുന്നു… വളര്‍ത്തുനായയും അഞ്ച് കുട്ടികളെയും ഉപേക്ഷിച്ച നിലയില്‍ റോഡരികില്‍ കാണുന്നു. എന്താണ് പരിഹാരം.പെരുമണ്ണ പാറക്കോട്ട് താഴത്തെ വീട്ടില്‍ നിന്നും സ്‌കൂട്ടറില്‍ വെള്ളായിക്കോട് റോഡിലേക്ക് എത്തിയ ഉസ്മാന്‍ കാണുന്നത് ജീവനില്ലാത്ത പട്ടിയുടെയും മൂന്ന് മക്കളുടെയും സമീപത്ത് കരഞ്ഞുകൊണ്ടിരിക്കുന്നരണ്ട് പട്ടിക്കുഞ്ഞുങ്ങളെയായിരുന്നു. ഉടന്‍ തന്നെ അവിടെ ഉണ്ടായിരുന്ന നാട്ടുകാരില്‍ ചിലരെ കൂടെ കൂടി ജീവനുള്ള പട്ടിക്കുഞ്ഞുങ്ങളെ ഒരു പെട്ടിയിലേക്ക് മാറ്റുകയും ജീവനറ്റ പട്ടിയേയും മൂന്ന് കുഞ്ഞുങ്ങളെയും മറവ് ചെയ്യുകയും ചെയ്തു.ജീവനുള്ള കുട്ടികളെ ഏറ്റെടുക്കാന്‍ താല്പര്യമുണ്ടെങ്കില്‍ ഏറ്റെടുക്കാന്‍ താല്പര്യമുള്ളര്‍ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പട്ടി കുഞ്ഞുങ്ങളുടെ ഫോട്ടോയും തന്റെ ഫോണ്‍ നമ്പറും സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കാന്‍ ഉസ്മാന്‍ തയ്യാറായതിനെ തുടര്‍ന്ന് ഒളവണ്ണ പഞ്ചായത്ത് നാലാം വാര്‍ഡില്‍ താമസിക്കുന്ന ഷണ്‍മുഖം – ഭൂമിദേവി ദമ്പതികള്‍ തയ്യാറാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പട്ടിക്കുഞ്ഞുങ്ങളെ സുരക്ഷിതമായി അവരുടെ വീട്ടിലെത്തിച്ച് കൊടുക്കാന്‍ ഉസ്മാന്‍ തയ്യാറായി. കൊവിഡ് ബാധിതരുടെ വീട് അണു മുക്തമാക്കാനും കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ മരണാനന്തര ചടങ്ങുകള്‍ക്കും സജീവ സാന്നിധ്യമാണ് ഉസ്മാന്‍. മിണ്ടാപ്രാണികളോടും തന്റെ കരുതലുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഇയാള്‍ ഇപ്പോള്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker