ബെംഗളൂരു: കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയിലിനെ സിബി.ഐ. അറസ്റ്റ് ചെയ്തു. കര്‍ണാടകയില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ഖനി അഴിമതിക്കേസിലാണ് അറസ്റ്റ്. ബിലികേരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസിലാണ് സതീഷിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ ശിക്ഷ ഇന്ന് വിധിക്കും.
ബെംഗളൂരുവിലെ പ്രത്യേക കോടതി വ്യാഴാഴ്ച എം.എല്‍.എ കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. എം.എല്‍.എ.യെ പരപ്പന അഗ്രഹാര ജയിലേക്ക് മാറ്റി.
2010-ലെ സംഭവത്തിലാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഏകദേശം 7.74 ദശലക്ഷം ടണ്‍ ഇരുമ്പയിര് ബിലികേരി തുറമുഖം വഴി അനധികൃതമായി കടത്തിയെന്നാണ് കേസ്. കര്‍ണാടക ലോകായുക്തയായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെയുടെ ഇടപെടലിലൂടെയായിരുന്നു അന്ന് കുറ്റകൃത്യം പുറത്തുവരുന്നത്. സമാനമായ മറ്റ് ആറുകേസുകളും എം.എല്‍.എയ്‌ക്കെതിരെയുണ്ട്.
ഷിരൂരില്‍ അര്‍ജുനുവേണ്ടിയുള്ള തിരച്ചിലില്‍ സജീവമായ ഇടപെടല്‍ നടത്തിയ വ്യക്തിയായിരുന്നു സതീഷ് കൃഷ്ണ സെയില്‍.
73 Less than a minute