KERALAENTERTAINMENTLATESTMALAYALAM

കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു

ആലുവ: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ (37) അന്തരിച്ചു. കോവിഡ് ബാധിച്ച് നെഗറ്റീവായ ശേഷമുണ്ടായ ന്യുമോണിയയെ തുടര്‍ന്ന് ചികിത്സയിലിരിക്കേ ആലുവ ജില്ലാ ആശുപത്രിയിലായിരുന്നു അന്ത്യം.
‘കാര്‍ട്ടൂണ്‍മാന്‍ ബാദുഷ’ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. കോവിഡ് അവബോധത്തിന് ഉള്‍പ്പെടെ കാര്‍ട്ടൂണുകള്‍ ഉപയോഗിച്ച് പ്രചാരണം നടത്തിയിരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ പ്രചാരണത്തിലും സജീവ പങ്കാളിയായിരുന്നു.
രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് കുട്ടികളെ ചിത്രകല അഭ്യസിപ്പിച്ചിട്ടുണ്ട്. ടെലിവിഷന്‍ ചാനലുകളിലും ചിത്രകലാ ക്ലാസുകള്‍ നടത്തിയിരുന്നു. കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ വൈസ് ചെയര്‍മാനും കാര്‍ട്ടൂണ്‍ ക്ലബ്ബ് ഓഫ് കേരള കോര്‍ഡിനേറ്ററുമാണ്.
ആലുവ തോട്ടുമുഖം സ്വദേശിയാണ് ഇബ്രാഹിം ബാദുഷ. ഭാര്യ: ഫസീന. മക്കള്‍: ഫനാന്‍, ഐഷ, അമാന്‍.

Related Articles

Back to top button