BREAKING NEWSNATIONAL

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു; കര്‍ഷക ക്ഷേമത്തിന് എന്നും മുന്‍ഗണനയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകരുടെ വേദന മനസിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷക ക്ഷേമത്തിന് എന്നും മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും വെള്ളിയാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി പറഞ്ഞു.
കര്‍ഷകരുടെ പ്രയത്‌നം നേരില്‍കണ്ടയാളാണ് താന്‍. രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കര്‍ഷകരും. അവരുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുമെന്നും മോദി പറഞ്ഞു.
ഗുരുനാനാക്ക് ജയന്തി അശംസകളും പ്രധാനമന്ത്രി നേര്‍ന്നു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍നിന്ന്
* കര്‍ഷകരുടെ നഷ്ടങ്ങള്‍ ഇപ്പോള്‍ വേഗത്തില്‍ ഉന്നയിക്കാന്‍ സാധിക്കുന്നു. പ്രാദേശിക ചന്തകള്‍ ശക്തിപ്പെടുത്തി താങ്ങുവില നല്‍കുന്നു.
* കര്‍ഷകരിലേറെയും രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ളവരും ദരിദ്രരുമാണ്.
* പെന്‍ഷന്‍ പദ്ധതികള്‍ കര്‍ഷകര്‍ക്ക് സഹായകമാണ്. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ബജറ്റ് വിഹിതം 5 തവണ ഉയര്‍ത്തി.
* ഒന്നര വര്‍ഷത്തിനു ശേഷം കര്‍താപൂര്‍ ഇടനാഴി തുറന്നു
* താങ്ങുവില (എംഎസ്പി) വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു, മൊത്തവ്യാപാര വിപണി ഇടപാടുകള്‍ ഓണ്‍ലൈന്‍ ആക്കി
* ചെറുകിട കര്‍ഷകരെ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവന്നു, കര്‍ഷകര്‍ക്കായുള്ള നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ഈ സര്‍ക്കാരിന്റെ നേട്ടമാണ്

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker