ENTERTAINMENTMALAYALAM

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് നാണക്കേട്: കങ്കണ

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം നാണക്കേടായെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. ‘ഈ തീരുമാനത്തില്‍ സങ്കടമുണ്ട്, നാണക്കേടായിപ്പോയി, നീതിയുക്തമല്ലാത്ത നടപടിയായി കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് പകരം തെരുവിലുള്ളവര്‍ നിയമം നിര്‍മ്മിക്കാന്‍ തുടങ്ങിയാല്‍ ഇതൊരു ജിഹാദി രാജ്യമാകും. ഇങ്ങനെയാകണം എന്ന് ആഗ്രഹിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍കങ്കണ കുറിച്ചു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് മറ്റൊരു പോസ്റ്റില്‍ ‘രാജ്യത്തിന്റെ മനഃസാക്ഷി ഗാഢ നിദ്രയിലായിരിക്കുമ്പോള്‍ ലാത്തിയാണ് ഏക പരിഹാരം. ഏകാധിപത്യമാണ് ഏക തീര്‍പ്പ് എന്നും കങ്കണ പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker