ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ തല്ക്കാലം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി. പല സംസ്ഥാനങ്ങള്‍ക്കും ബില്ലിനോട് എതിര്‍പ്പുണ്ടെന്നും അതിനാല്‍ തല്ക്കാലം നിയമഭേദഗതി നടപ്പാക്കേണ്ടെന്നുമാണ് സുപ്രീംകോടതി ആവശ്യപ്പെടുന്നത്.
കര്‍ഷകരുടെ രക്തം കൈയില്‍ പുരളാന്‍ ആഗ്രഹിക്കുന്നില്ലെന്നും രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് സുപ്രീംകോടതി അറിയിച്ചു.പല സംസ്ഥാനങ്ങള്‍ക്കും എതിര്‍പ്പുളള ഈ നിയമഭേദഗതിയില്‍ എന്ത് കൂടിയാലോചനയാണ് നടന്നതെന്നും കോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ചോദ്യമുന്നയിച്ചു. വിദഗ്ദ്ധ സമിതി രൂപീകരിച്ച് നിയമഭേദഗതി ചര്‍ച്ച ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു.