BREAKING NEWSALAPPUZHAKERALALATESTPATHANAMTHITTA

കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന പ്ലേഗ് പുഴുവിന്റെ സാന്നിദ്ധ്യം പന്തളം തെക്കേക്കരയില്‍ കണ്ടെത്തി

പന്തളം :കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന പ്ലേഗ് പുഴുവിന്റെ സാന്നിദ്ധ്യം പന്തളം തെക്കേക്കര പഞ്ചായത്തിലെ ചെറുലയത്തു കണ്ടെത്തി. മുന്‍പ് എറണാകുളം ജില്ലയില്‍ ഈ പുഴുവിന്റെ ശല്യം കണ്ടെത്തിയിരുന്നെങ്കിലും പത്തനംതിട്ട ജില്ലയില്‍ ഇത് ആദ്യമായാണ് പ്ലേഗ് പുഴുവിന്റെ ആക്രമണമുണ്ടാകുന്നത്. റബ്ബറിന്റെ ആവരണവിളയായ തോട്ടപ്പയറിലാണ് ഇവ കൂടുതലായി ഉണ്ടാകുന്നത്. വാഴ, മരച്ചീനി, ചേന, ചേമ്പ്പ,ച്ചക്കറി, പയര്‍ വര്‍ഗ്ഗങ്ങള്‍, കറിവേപ്പ്, പേര, ഓര്‍ക്കിഡുള്‍പ്പെടെയുള്ള അലങ്കാര ചെടികളെയും ആക്രമിക്കും. ചെടികളുടെ ഇല, പൂവ്, കായ്കള്‍ എന്നിവയെല്ലാം തിന്നു വിളകളെ പൂര്‍ണമായും ഇവ നശിപ്പിക്കും. ട്രയാക്കോള പ്ലേഗ്യാറ്റ എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ഇവ ഒരു തരം ചിത്രശലഭത്തിന്റെ മുട്ട വിരിഞ്ഞുണ്ടാകുന്നതാണ്. ഇരുണ്ട തവിട്ടു നിറമുള്ള ഇവയുടെ തലയ്ക്കും കാലുകള്‍ക്കും ഓറഞ്ച് നിറമാണ്. ഇരുവശങ്ങളിലും നേര്‍ത്ത വെളുത്ത വരകള്‍ കാണും. പൂര്‍ണ്ണ വളര്‍ച്ചയെത്തുമ്പോള്‍ ഏകദേശം 6 സെന്റീമീറ്റര്‍ നീളമുണ്ടാകുന്ന ഇവയുടെ ജീവിതചക്രം 85 ദിവസമാണ്. പ്ലേഗ് പോലെ അതിവേഗം പടരുന്നതിനാലാണു പോളിഫാഗസ് വിഭാഗത്തില്‍പ്പെടുന്ന ഈ കീടത്തെ പ്ലേഗ് പുഴു എന്നു വിളിക്കുന്നത്. ഇന്ത്യയില്‍ മേഘാലയ, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും, ചൈന, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലുമാണ് മുന്‍പ് ഇവയെ കണ്ടെത്തിയിട്ടുള്ളത്. കൃഷി വകുപ്പ് പത്തനംതിട്ട ജില്ലാതല സംഘവും കാര്‍ഷിക സര്‍വ്വകലാശാലാ വിദഗ്ധ സംഘവും സ്ഥലം സന്ദര്‍ശിക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker