LATESTKERALA

കാറിൽ ഓട്ടോ ഉരസിയത് ചോദ്യം ചെയ്തു; ആലുവയിൽ യുവാക്കളെ കല്ലും വടിയും ഉപയോഗിച്ച് മർദിച്ചു

ആലുവയിൽ യുവാക്കൾക്ക് മർദ്ദനം. കാറിൽ ഓട്ടോ ഉരസിയതിനെ ചോദ്യം ചെയ്ത യുവാക്കളെ നഗരമധ്യത്തിൽ ക്രൂരമായി തല്ലിചതയ്ക്കുകയിരുന്നു. നസീഫ് സുഹൃത്ത് ബിലാൽ എന്നിവർക്കാണ് മർദനമേറ്റത്. ആലുവ മാർത്താണ്ഡവർമ പാലത്തിനടുത്ത് ദേശീയപാതയുടെ സമാന്തര റോഡിൽ റോഡ് ഗതാഗതം തടസപെടുത്തിയായിരുന്നു മർദനം.

ഇന്നലെ വൈകിട്ട് 6.30 യോടെയാണ് സംഭവം. ആളുകൾ നോക്കി നിൽക്കെ കല്ലും വടിയും ഉപയോഗിച്ച് ആയിരുന്നു മർദനം. ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് മർദിച്ചതായി പരാതിക്കാർ ആരോപിച്ചു. യുവാക്കളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker