KERALALATEST

കാലടി പാലം ഇന്ന് അര്‍ധരാത്രി മുതല്‍ അടയ്ക്കും; യാത്രയ്ക്കുള്ള ഈ വഴി പോകണം

കൊച്ചി: എംസി റോഡില്‍ കാലടി ശ്രീശങ്കര പാലം ഇന്ന് അര്‍ധ രാത്രി മുതല്‍ പത്ത് ദിവസത്തേക്ക് അടച്ചിടും. അറ്റകുറ്റപണികള്‍ക്ക് മുന്നോടിയായുള്ള വിദഗ്ധ പരിശോധനയ്ക്കായാണ് പാലം അടയ്ക്കുന്നത്. ഇതിന്റെ ഭാഗമായി എംസി റോഡില്‍ ഗതാഗത ക്രമീകരണവും ഏര്‍പ്പെടുത്തും. ശനിയാഴ്ച വരെയാണ് പാലം പൂര്‍ണമായും അടച്ചിടുന്നത്. ആദ്യ മൂന്ന് ദിവസത്തേക്ക് കാല്‍നട യാത്ര പോലും അനുവദിക്കില്ല. പണികളുടെ പുരോഗതി പരിശോധിച്ച ശേഷമാകും നിയന്ത്രണങ്ങള്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
പാലത്തിന്റെ നിലവിലെ സ്ഥിതി, ഭാരം വഹിക്കുന്നതിനുള്ള ശേഷി, കോണ്‍ക്രീറ്റിന്റെ ബലം തുടങ്ങിയവ സംബന്ധിച്ച് പഠിക്കാനാണ് നിയന്ത്രണങ്ങള്‍. പാലം അടച്ചിടുന്ന ദിവസങ്ങളില്‍ വാഹനങ്ങള്‍ തിരിച്ചുവിടാനുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിട്ടുണ്ട്. വടക്കു ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ അങ്കമാലിയില്‍ നിന്ന് ആലുവ പെരുമ്പാവൂര്‍ വഴിയും തെക്കുഭാഗത്ത് നിന്നുള്ളവ പെരുമ്പാവൂരില്‍ നിന്ന് ആലുവ അങ്കമാലി വഴിയും തിരിഞ്ഞുപോകണം.
പെരുമ്പാവൂര്‍ ഭാഗത്ത് നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പെരുമ്പാവൂര്‍ ആലുവ കെഎസ്ആര്‍ടിസി വഴിയിലൂടെ മാറമ്പള്ളി തിരുവൈരാണിക്കുളം പാലം കടന്ന് പോകാം. വാഹനങ്ങള്‍ തിരിഞ്ഞുപോവുന്ന പ്രധാന സ്ഥലങ്ങളില്‍ പൊലീസിനെ നിയോഗിക്കുകയും ദിശാബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker