BREAKING NEWSKERALALATEST

കാലവര്‍ഷം 31ന് എത്താന്‍ സാധ്യത; 25 വരെ ഒറ്റപ്പെട്ട കനത്തമഴ

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഈ മാസം 31ന് കേരളത്തിലെത്താന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. ഇതാണ് യാസ് ചുഴലിക്കാറ്റായി മാറുന്നത്. ശനിയാഴ്ച മുതല്‍ തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 24നും 25നും മഴ കൂടും. 24ന് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളിലും 25ന് തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍വരെയുള്ള എട്ടുജില്ലകളിലും മഞ്ഞ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker