BREAKING NEWSWORLD

കാലിഫോര്‍ണിയയില്‍ പുതിയ നിയമം വരുന്നു; സെക്‌സിനിടെ സ്ത്രീകളുടെ അനുമതിയില്ലാതെ കോണ്ടം ഊരിയാല്‍ പീഡനക്കേസ്

കാലിഫോര്‍ണിയ: സ്ത്രീപീഡനക്കേസുകളില്‍ അന്വേഷണം കാര്യക്ഷമമാക്കാനായി നിയമത്തില്‍ പുതിയ ഭേദഗതിയുമായി യുഎസിലെ കാലിഫോര്‍ണിയ സംസ്ഥാനം. സെക്‌സിനിടെ പങ്കാളിയുടെ അനുമതിയില്ലാതെ കോണ്ടം ഊരിമാറ്റുന്ന പ്രവൃത്തിയാണ് കാലിഫോര്‍ണിയയില്‍ നിയമവിരുദ്ധമാക്കാന്‍ ഒരുങ്ങുന്നത്. ഇതാദ്യമായാണ് യുഎസിലെ ഒരു സംസ്ഥാനം സ്റ്റെല്‍ത്തിങ് എന്നറിയപ്പെടുന്ന ഈ പ്രവൃത്തി നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നത്.
ഈ മാറ്റം സംസ്ഥാനത്തിന്റെ ലൈംഗിക പീഡന നിയമങ്ങളോടൊപ്പം എഴുതിച്ചേര്‍ക്കാന്‍ കാലിഫോര്‍ണിയ നിയമനിര്‍മാണ സഭാംഗങ്ങള്‍ ഗവര്‍ണര്‍ക്ക് നിരേഡദേശം നല്‍കി. സെക്‌സിനിടെ കോണ്ടം അഴിച്ചു മാറ്റണമെങ്കില്‍ പങ്കാളിയോടു വാക്കാല്‍ അനുമതി ചോദിച്ചു വാങ്ങണമെന്നാണ് നിര്‍ദേശം. പുതിയ നിയമഭേദഗതി നിലവില്‍ വന്നാലും ക്രിമിനല്‍ കോഡില്‍ വ്യത്യാസമുണ്ടാകില്ലെന്നും ഇതു സംബന്ധിച്ച അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം കൂടി നിയമത്തോടൊപ്പം കൂട്ടിച്ചേര്‍ത്തതോടു കൂടി സമാനമായ സാഹചര്യമുണ്ടായാല്‍ ഇരകള്‍ക്ക് കുറ്റവാളികള്‍ക്കെതിരെ പരാതി നല്‍കാനും ആവശ്യമായ നഷ്ടപരിഹാരം വാങ്ങാനും സാധിക്കും.
സ്ത്രീകള്‍ക്കും സ്വവര്‍ഗാനുരാഗികള്‍ക്കുമെതിരായ ലൈംഗികാത്രിക്രമങ്ങളില്‍ അനുമതിയില്ലാതെ കോണ്ടം അഴിച്ചു മാറ്റുന്ന നടപടി വര്‍ധിച്ചു വരുന്നതായി യേല്‍ സര്‍വകലാശാല നടത്തിയ ഒരു പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ഡെമോക്രാറ്റിക് പാര്‍ട്ടി വനിതാ നേതാവും കാലിഫോര്‍ണിയ അസംബ്ലി അംഗവുമായ ക്രിസ്റ്റീന ഗാര്‍ഷ്യ അടക്കമുള്ളവര്‍ ഇത് കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നു 2017 മുതല്‍ ആവശ്യപ്പെട്ടു വരികയായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി.
പങ്കാളിയുടെ അനുമതിയില്ലാതെ കോണ്ടം ഊരിമാറ്റുന്നത് ഇതുവരെ ക്രിമിനല്‍ കോഡില്‍ ഇല്ലയിരുന്നുവെങ്കിലും ഇക്കാര്യം കോടതികള്‍ ലൈംഗികാതിക്രമത്തിന്റെ ഭാഗമായി തന്നെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ അബദ്ധത്തില്‍ കോണ്ടം ഊരിയതാണോ മനഃപൂര്‍വം ചെയ്തതാണോ എന്നു സ്ഥിരീകരിക്കാന്‍ കഴിയാത്തതിനാല്‍ ഇതനുസരിച്ച് പ്രതികളെ വളരെ അപൂര്‍വമായി മാത്രമേ വിചാരണ ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ എന്നും അസംബ്ലി അംഗങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ നിയമത്തിലുള്ള അവ്യക്തത ഒഴിവാക്കാന്‍ പുതിയ നടപടിയിലൂടെ സാധിക്കും.
ഇത്തരം പ്രവൃത്തികള്‍ക്ക് ഇരകളാകുന്നവര്‍ക്ക് ദീര്‍ഘകാലം ശാരീരികമായും വൈകാരികമായും വിഷമതകള്‍ ഉണ്ടാകാ സാധ്യതയുണ്ടെന്നും ക്രിസ്റ്റീന ഗാര്‍ഷ്യ വ്യക്തമാക്കി. മുന്‍പ് ന്യൂ യോര്‍ക്കിലെയും വിസ്‌കോണ്‍സിനിലെയും അസംബ്ലിയിലും സമാനമായ ഭേദഗതിയ്ക്കുള്ള ആവശ്യം ഉയര്‍ന്നിരുനനുവൈങ്കിലും ഇക്കാര്യം നിയമത്തില്‍ കൂട്ടിച്ചേര്‍ക്കുന്ന ആദ്യ സംസ്ഥാനമായി മാറിയത് കാലിഫോര്‍ണിയയായിരുന്നു. സഭ ഏകകണ്‌ഠേനയാണ് കാലിഫോര്‍ണിയ അസംബ്ലി നിയമം പാസാക്കിയത്.
സോഷ്യല്‍ മീഡിയയില്‍ അടക്കം പങ്കാളിയുടെ അനുമതിയില്ലാതെ കോണ്ടം അഴിച്ചു മാറ്റുന്നത് പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടെന്നും എന്നാല്‍ ഇക്കാര്യം നിയമം വഴി നിരോധിക്കാന്‍ ഇതുവരെ സാധിച്ചിരുന്നില്ലെന്നും അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ലൈംഗികത്തൊഴിലാളികളെ അടക്കം ഉപഭോക്താക്കളുടെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ പുതിയ നിയമത്തിനു കഴിയമെന്നും അസംബ്ലിയുടെ നീക്കത്തെ പിന്തുണയ്ക്കുന്നുവെന്നും ഇറോട്ടിക് സര്‍വീസ് പ്രൊവൈഡേഴ്‌സ് ലീഗല്‍ എജ്യൂക്കേഷണല്‍ റിസര്‍ച്ച് പ്രോജക്ട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വിവാഹത്തിനു ശേഷമുള്ള ലൈംഗികപീഡനം സംബന്ധിച്ചും കാലിഫോര്‍ണിയ സെനറ്റില്‍ സുപ്രധാനമായ നിയമനിര്‍മാണം നടന്നിരുന്നു. വിവാഹപങ്കാളിയെ ബലാത്സംഗം ചെയ്യുന്നതും മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്യുന്നതും ഒരു പോലെ പരിഗണിക്കാനായിരുന്നു പുതിയ നിമയനിര്‍മാണം. സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ അനുസരിക്കേണ്ടവരാണെന്നു ചിന്തിച്ചിരുന്ന കാലഘട്ടത്തില്‍ നിന്നുള്ള സുപ്രധാന ചുവടുവെയ്പ്പാണ് ഈ നിയമമെന്നായിരുന്നു കാലിഫോര്‍ണിയയിലെ നിയമനിര്‍മാതാക്കള്‍ അവകാശപ്പെട്ടത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker