തൃശൂര്‍: തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍ അറസ്റ്റില്‍. മുളംകുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ സര്ജന് ഡോ. കെ ബാലഗോപാലിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.
വിയ്യൂരിലെ വസതിയില്‍ വെച്ച് കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് 20,000 രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. വിജിലന്‍സ് ഡിവൈഎസ്പി പി എസ് സുരേഷും സംഘവുമാണ് ഇയാളെ അറസ്റ്റു ചെയ്തത്. മൂന്നു മാസം മുന്‍പാണ് അസ്ഥിരോഗ വകുപ്പ് മേധാവിയായി ബാലഗോപാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നത്.