ENTERTAINMENTMALAYALAM

കാളിദാസിന് പിന്നാലെ മാളവികയും അഭിനയരംഗത്തേക്ക്

മലയാളത്തിന്റെ പ്രിയ താര ദമ്പതികളായ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവികയും സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചു. ‘മായം സെയ്തായ് പൂവെ’ എന്ന സംഗീത വീഡിയോയിലൂടെയാണ് മാളവികയുടെ അരങ്ങേറ്റം. അശോക് ശെല്‍വനാണ് മാളവികയുടെ ജോഡിയായി മ്യൂസിക് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്.
പ്രണവ് ഗിരിധരനാണ് ‘മായം സെയ്തായ് പൂവെ’ പാട്ടിന്റെ സംഗീത സംവിധായകന്‍. ഗാനം ആലപിച്ചിരിക്കുന്നതും പ്രണവ് ഗിരിധരനാണ്. മനോജ് പ്രഭാകര്‍ ആണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. അമിത് കൃഷ്!ണനാണ് സംഗീത വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ഗോപിനാഥ് ദുരൈയാണ് വീഡിയോയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രണവ്, സൈറാം എന്നിവരാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. സുരേഷ് പി ആണ് സഹ നിര്‍മാതാവ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker