BREAKING NEWSWORLD

കാശില്ല, കറാച്ചി തുറമുഖം പാക്കിസ്ഥാന്‍ യുഎഇക്ക് കൈമാറുന്നു

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന പാക്കിസ്ഥാന്‍ കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പ് യുഎഇക്ക് കൈമാറും. രാജ്യാന്തര നാണയനിധിയില്‍നിന്നുള്ള ഫണ്ട് ലഭിക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ അടിയന്തരമായി പണലഭ്യത ഉറപ്പുവരുത്തുകയാണ് ഈ കരാര്‍ കൊണ്ട് പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നത്.
ഇന്റര്‍ഗവണ്‍മെന്റല്‍ കൊമേഴ്‌സ്യല്‍ ട്രാന്‍സാക്ഷന്‍സ് കൈകാര്യം ചെയ്യുന്ന മന്ത്രിതല സമിതിയുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ധനമന്ത്രി ഇസ്ഹാഖ് ധറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കറാച്ചി പോര്‍ട്ട് ട്രസ്റ്റും (കെപിടി) യുഎഇ സര്‍ക്കാരും തമ്മില്‍ കരാറിലെത്താന്‍ ഒരു സമിതിയെ നിയോഗിക്കാനും യോഗം തീരുമാനിച്ചുവെന്ന് പാക്കിസ്ഥാന്‍ മാധ്യമമായ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. തുറമുഖത്തിന്റെ പ്രവര്‍ത്തനം, അറ്റകുറ്റപ്പണികള്‍, നിക്ഷേപം, വികസനം എന്നിവയെക്കുറിച്ചുള്ള കരട് തയാറാക്കുന്നതും ഇവരുടെ ചുമതലയാണ്.
കഴിഞ്ഞ വര്‍ഷമാണ് പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ കണ്ടെയ്‌നെര്‍സ് ടെര്‍മിനല്‍സിന്റെ (പിഐസിടി) നിയന്ത്രണത്തിലുള്ള കറാച്ചി തുറമുഖം ഏറ്റെടുക്കുന്നതില്‍ യുഎഇ സര്‍ക്കാര്‍ താല്‍പര്യം കാട്ടിയത്. അബുദാബി(എഡി) പോര്‍ട്‌സ് ഗ്രൂപ്പിന്റെ കീഴിലുള്ള അബുദാബി പോര്‍ട്‌സിനാകും തുറമുഖത്തിന്റെ നിയന്ത്രണം. യുഎഇയില്‍ 10 തുറമുഖങ്ങളും ടെര്‍മിനലുകളും നിലവില്‍ നിയന്ത്രിക്കുന്നത് എഡി പോര്‍ട്‌സ് ഗ്രൂപ്പ് ആണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker