LATESTWORLD

കാശില്ല; പാക് പ്രധാനമന്ത്രിയുടെ വസതി വാടകയ്ക്ക് കൊടുക്കുന്നു

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിമൂലം പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വാടകയ്ക്ക് നല്‍കാന്‍ നീക്കം. 2018ല്‍ ഭരണകക്ഷിയായ പാകിസ്താന്‍ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി പാക് പ്രധാനമന്ത്രിയുടെ ഇസ്ലാമാബാദിലെ വസതി ഇമ്രാന്‍ ഖാന്‍ ഒഴിയുമെന്നും വസതി ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാമ്പസാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ തീരുമാനം മാറ്റിയാണ് വസതി വാടകയ്ക്ക് നല്‍കാന്‍ നീക്കം നടത്തുന്നത്.ഭാരിച്ച ചെലവുകള്‍ കുറയ്ക്കുന്നതിനും പണം ക്ഷേമ പദ്ധതികള്‍ക്ക് നല്‍കുന്നതിനുമായി പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ താമസിക്കില്ലെന്നും ഗവര്‍ണര്‍മാരും അവരുടെ ഔദ്യോഗിക വസതികള്‍ ഒഴിയുമെന്നും പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി പരിപാലിക്കുന്നതിനായി കോടികള്‍ ചിലവാകുമെന്ന സാഹചര്യത്തിലാണ് ഈ തീരുമാനം വന്നത്. അതിനാല്‍ ഇമ്രാന്‍ ഖാന്‍ വസതി ഒഴിയുകയാണെന്നും വസതി ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി നവീകരിക്കണമെന്ന് ഉത്തരവിട്ടതായും പാക് വിദ്യാഭ്യാസ മന്ത്രി ഷഫ്ഖത് മെഹമൂദ് അറിയിച്ചിരുന്നു. ലാഹോറിലുളള ഗവര്‍ണര്‍ വസതി മ്യൂസിയവും ആര്‍ട്ട് ഗാലറിയുമായി മാറ്റുമെന്നും പഞ്ചാബ് വസതി ടൂറിസ്റ്റ് കോംപ്ലക്‌സായി ഉപയോഗിക്കുമെന്നും കറാച്ചിയിലെ ഗവര്‍ണര്‍ വസതി മ്യൂസിയമായി ഉപയോഗിക്കുമെന്നും മെഹമൂദ് അറിയിച്ചിരുന്നു.ക്ഷേമപദ്ധതികള്‍ക്കായി ചെലവഴിക്കാന്‍ പാക് സര്‍ക്കാരിന്റെ കൈയില്‍ പണമില്ലെന്ന് പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം ഇമ്രാന്‍ഖാന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ രാജ്യത്തെ ചിലര്‍ ഇപ്പോഴും കോളോണിയല്‍ യജമാനന്മാരെ പോലെയാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റുമെന്ന് പാക് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടും 2019-ല്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വിവാഹചടങ്ങിന് വാടകയ്ക്ക് നല്‍കിയിരുന്നു. ബ്രിഗേഡിയര്‍ വസീം ഇഫ്തിഖര്‍ ചീമയുടെ മകള്‍ അനം വസീമിന്റെ വിവാഹത്തിനായാണ് വസതി വാടകയ്ക്ക് നല്‍കിയത്. ഇമ്രാന്‍ ഖാന്റെ മിലിട്ടറി സെക്രട്ടറിയാണ് ബ്രിഗേഡിയര്‍. ചടങ്ങില്‍ ഇമ്രാന്‍ ഖാന്‍ പങ്കെടുത്തിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായുളള പദ്ധതികള്‍ക്ക് വേണ്ട ധനസഹായത്തിനായി ചൈനയെയാണ് പാകിസ്താന്‍ പ്രധാനമായും ആശ്രയിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker