BREAKING NEWSKERALALATESTNEWS

കാസര്‍കോട് കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു

കാസര്‍കോട്: ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. ഉദുമ കരിപ്പോടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ ആണ് മരിച്ചത്. ശനിയാഴ്ച ദുബായില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡിഎംഒ അറിയിച്ചു. ഇയാളുടെ സ്രവ പരിശോധനാ ഫലം ചൊവ്വാഴ്ച കിട്ടും.

Tags

Related Articles

Back to top button
Close