കാസര്‍ഗോഡ് വന്‍ കഞ്ചാവ് വേട്ട. വോര്‍ക്കാടിയിലെ അപ്പാര്‍ട്ട്മെന്റില്‍ സൂക്ഷിച്ച കഞ്ചാവ് ശേഖരം എക്സൈസ് അധികൃതര്‍ പിടികൂടി. 18.5 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. മൊറാത്തണ സ്വദേശി ജാബിറാണ് അറസ്റ്റിലായത്. മൊറാത്തണയിലെ കേരള ഹൗസ് എന്ന അപാര്‍ട്ട്മെന്റിന്റെ മൂന്നാം നിലയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
കാസര്‍ഗോഡ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കുമ്പള റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തിയത്. രണ്ട് വലിയ ചാക്കുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.