ArticlesAUTOBUSINESSBUSINESS NEWSFOUR WHEELER

കിയ ഇന്ത്യ വെറും 29 മാസത്തില്‍ കയറ്റുമതി ചെയ്തത് ഒരു ലക്ഷം സെല്‍റ്റോസ്

കൊച്ചി: രാജ്യത്തെ അതിവേഗം വളരുന്ന കാര്‍ നിര്‍മ്മാതാക്കളായ കിയ ഇന്ത്യ, 2019 സെപ്റ്റംബറില്‍ സെല്‍റ്റോസ് ഷിപ്പ് ചെയ്ത് തുടങ്ങിയത് മുതല്‍ ഒരു ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്തുകൊണ്ട് മറ്റൊരു നാഴികക്കല്ല് പിന്നിട്ടു.
വാഹന നിര്‍മ്മാണ മേഖലയില്‍ ഇന്ത്യയെ ഒരു എക്‌സ്‌പോര്‍ട്ട് ഹബ്ബ് ആയി വികസിപ്പിക്കാനുള്ള
പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചുകൊണ്ട് രണ്ടര വര്‍ഷത്തിനുള്ളിലാണ് കമ്പനി ഈ നാഴികക്കല്ല് കൈവരിച്ചത്. ഇന്ത്യന്‍ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡിന്റെ യഥാര്‍ത്ഥ പ്രതീകങ്ങളായ സെല്‍റ്റോസും സോനെറ്റും മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, സെന്‍ട്രല്‍ & സൗത്ത് അമേരിക്ക, മെക്‌സിക്കോ, ഏഷ്യാപസഫിക് എന്നീ മേഖലകളിലെ 91 രാജ്യങ്ങളിലേക്കാണ് കമ്പനി കയറ്റുമതി ചെയ്തത്.
നിലവില്‍ സെല്‍റ്റോസിന്റെയും സോനെറ്റിന്റെയും കയറ്റുമതി വിഹിതം യഥാക്രമം 77% വും 23% വും ആണ്. ഇത് യുണീക് ഓഫറിംഗ് ആക്കി, ബ്രാന്‍ഡ് അതിന്റെ ഷിപ്പിംഗ് യൂണിറ്റുകള്‍, പ്രത്യേകിച്ച് കയറ്റുമതി വിപണി ആവശ്യകതകള്‍ അനുസരിച്ച് കസ്റ്റമൈസ് ചെയ്തിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker