BREAKING NEWSWORLD

കീഴ്ശ്വാസം കുപ്പിയിലാക്കി വിറ്റ സ്റ്റെഫാനിക്ക് മുട്ടന്‍ പണികിട്ടി, ഇനി ആ കച്ചവടത്തിനില്ല

ടിവി റിയാലിറ്റി ഷോ താരം സ്റ്റെഫാനി മാറ്റോ അടുത്തിടെയാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ടിവി ഷോ കാരണമല്ല പകരം തന്റെ കീഴ്ശ്വാസം കുപ്പിയിലാക്കി വിറ്റാണ് സ്റ്റെഫാനി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. കീഴ്ശ്വാസം വിറ്റ് സ്റ്റെഫാനി ഓരോ ആഴ്ചയും സമ്പാദിക്കുന്നത് എത്രയെന്നോ? 50,000 ഡോളറിലധികം, അതായത് ഏകദേശം 38 ലക്ഷം രൂപ വരെ.
എന്നാല്‍ കീഴ്ശ്വാസം കുപ്പിയിലാക്കി വില്‍ക്കാന്‍ സ്റ്റെഫാനിയില്ല. 31 വയസ്സുള്ള കണക്ടികട്ട് സ്വദേശിയായ സ്‌റ്റെഫാനിയ്ക്ക് അടുത്തിടെ ഹൃദയാഘാതം പോലൊരു അനുഭവമുണ്ടായി. ശക്തമായ ഞെഞ്ചുവേദന മൂലം പുളഞ്ഞ സ്‌റ്റെഫാനിയെ ഡോക്ടര്‍മാര്‍ രക്തപരിശോധനയും ഇലക്‌ട്രോകാര്‍ഡിയോഗ്രാം ടെസ്റ്റും നടത്തി. ഒടുവില്‍ ഹൃദയാഘാതം അല്ല നെഞ്ചുവേദനയ്ക്ക് കാരണം എന്ന് വ്യക്തമായി. മികച്ച കീഴ്ശ്വാസം ലഭിക്കാന്‍ തുടര്‍ച്ചയായി ബീന്‍സ്, മുട്ട, വാഴപ്പഴ പ്രോട്ടീന്‍ ഷെയ്ക്കുകള്‍ കഴിച്ചതും ഒരു മനുഷ്യന് സ്വാഭാവികമായി ഉണ്ടാകുന്നതില്‍ കൂടുതല്‍ കീഴ്ശ്വാസം ഉണ്ടാക്കാന്‍ ശ്രമിച്ചതുമാണ് വില്ലനായത്.
‘എനിക്ക് സ്‌ട്രോക്ക് ഉണ്ടായി എന്നും ഇത് എന്റെ അവസാന നിമിഷങ്ങളാണ് എന്നുമാണ് ഞാന്‍ കരുതിയത്. ഞാന്‍ അത് (കീഴ്ശ്വാസം പുറപ്പെടുവിക്കുന്നത്) ഓവറായി ചെയ്തു’, സ്റ്റെഫാനി ജാം പ്രെസ്സിനോട് പറഞ്ഞു. അസ്വസ്ഥത ഉണ്ടായ ദിവസം താന്‍ ഏകദേശം മൂന്ന് പ്രോട്ടീന്‍ ഷേക്കുകളും ഒരു വലിയ പാത്രത്തില്‍ ബ്ലാക്ക് ബീന്‍ സൂപ്പും കഴിച്ചിരുന്നു എന്നും സ്റ്റെഫാനി വ്യക്തമാക്കി.
‘വൈകുന്നേരം ഞാന്‍ ഹോസ്പിറ്റലിലേക്ക് പോയി. കീഴ്ശ്വാസം കുപ്പിയിലാക്കി വില്‍ക്കുന്ന കാര്യം ഞാന്‍ ഡോക്ടര്‍മാരോട് പറഞ്ഞില്ല, പക്ഷേ എന്റെ ഭക്ഷണക്രമത്തെക്കുറിച്ച് ഞാന്‍ അവരോട് പറഞ്ഞു. ഞാന്‍ അനുഭവിക്കുന്നത് ഹൃദയാഘാതമല്ല എന്നവര്‍ പറഞ്ഞു’, സ്റ്റെഫാനി പറഞ്ഞു. ‘എന്റെ ഭക്ഷണക്രമം മാറ്റാനും കീഴ്ശ്വാസം കൂടുതലായുണ്ടാകുന്ന ഭക്ഷണം ഒഴിവാക്കാനും അവര്‍ ആവശ്യപ്പെട്ടു. ഇത് എന്റെ ബിസിനസ്സ് തന്നെ അവസാനിപ്പിച്ചു’, സ്റ്റെഫാനി വിലപിക്കുന്നു.
90 ഡേ ഫിയാന്‍സ് എന്ന ഷോയില്‍ പങ്കെടുത്തിട്ടുള്ള സ്റ്റെഫാനി മാറ്റോ, തന്റെ കീഴ്ശ്വാസം ചെറിയ ജാറിലാക്കിയ ശേഷം ഒന്നോ രണ്ടോ റോസാപ്പൂവിന്റെ ദളങ്ങളും ചേര്‍ത്താണ് വില്‍ക്കുന്നത്. ഓരോ ഉപഭോക്താവിനും വ്യക്തിഗത കുറിപ്പും പാഴ്‌സലില്‍ സ്റ്റെഫാനി ചേര്‍ക്കും. പൂവിന്റെ ഇതളുകള്‍ സുഗന്ധം ആഗിരണം ചെയ്യുകയും കീഴ്ശ്വാസം ‘കൂടുതല്‍ നീണ്ടുനില്‍ക്കുകയും’ ചെയ്യുന്നുവെന്ന് സ്റ്റെഫാനി പറയുന്നു.
സ്റ്റെഫാനി മാത്രമല്ല കീഴ്ശ്വാസം വിറ്റ് പണം നേടുന്നത്. ‘ഇന്റര്‍നെറ്റിലെ കീഴ്ശ്വാസ രാജ്ഞി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലഷ് ബൊട്ടാനിസ്റ്റ് എന്ന് പേരുള്ള സ്ത്രീയും കീഴ്ശ്വാസം വിറ്റ് ലക്ഷങ്ങള്‍ നേടുന്ന വ്യക്തിയാണ്. ഇതുവരെ ലഷ് ഈ രീതിയില്‍ നേടിയ പണം എത്രയെന്നോ? 25,000 ഡോളറിലധികം, അതായത് ഏകദേശം 18.5 ലക്ഷം രൂപ.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker