BUSINESSBUSINESS NEWS

കുഞ്ഞു ക്രിക്കറ്റര്‍ മെഹകിനെ കോസ് മോസ് സ്‌പോര്‍ട്‌സ് ആദരിച്ചു

കോഴിക്കോട്: ആദ്യ ക്രിക്കറ്റ് കിറ്റ് വാങ്ങിയതിന്റെ ഓര്‍മ്മയില്‍ മെഹക് വീണ്ടും കോസ്‌മോസ് സ്‌പോര്‍ട്‌സില്‍
പാഡും ഹെല്‍മെറ്റും ഗ്ലൗസും ധരിച്ചു ക്രിക്കറ്റ് ഷോട്ടുകള്‍ പായിച്ചു ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായ മെഹക് തന്റെ പിതാവ് മുനീറിനൊപ്പം ആദ്യ ക്രിക്കറ്റ് കിറ്റ് വാങ്ങിയതിന്റെ ഓര്‍മ്മ പുതുക്കാന്‍ വീണ്ടും കോഴിക്കോട് പുതിയറയിലുള്ള കോസ്‌മോസ് സ്‌പോര്‍ട്‌സിന്റെ സ്റ്റോറില്‍ എത്തി.
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ആബിദ് നിഷാദ്, നൗഷാദ് പി.എ. എന്നിവര്‍ ചേര്‍ന്നു മെഹകിനെ സ്വീകരിച്ചു. ബിസിനസ് കണ്‍സള്‍റ്റന്റ് മുഹുജിസ് ഇല്ലിയാസ് കുഞ്ഞിനോടൊപ്പം ഒരു അഭിമുഖത്തിനും തയ്യാറായ മെഹക് പിതാവിനൊപ്പം കോസ്‌മോസ് സ്‌പോര്‍ട്‌സില്‍ നിന്നും വാങ്ങിയ ആദ്യ ക്രിക്കറ്റ് കിറ്റിനേയും അതു ഉപയോഗിയിച്ചുള്ള പരിശീലനത്തിനെ കുറിച്ചും, പ്രിയപ്പെട്ട താരങ്ങളായ സ്മൃതി മന്ദാനഎം.എസ്. ധോണിവിരാട് കോഹിലിയെ പറ്റിയും ഏറെ വാചാലയായി. സ്റ്റോര്‍ മാനേജര്‍ മുഹമ്മദ് റാഷിദും അസിസ്റ്റന്റ് മാനേജര്‍ അര്‍ജുന്‍ പ്രകാശും ചേര്‍ന്ന് അതേ ക്രിക്കറ്റ് കിറ്റ് ഉപഹാരമായി സമ്മാനിച്ചപ്പോള്‍ ചിരിച്ചു കൊണ്ട് വീണ്ടും വരാമെന്നു പറഞ്ഞു യാത്രയായി.
കോസ്‌മോസ് സ്‌പോര്‍ട്‌സ് ഒരു പുതിയ പ്ലാറ്റുഫോമില്‍ യുവപ്രതിഭകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമം തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഒരു അവസരത്തെ പ്രതീക്ഷയോടെ കാണുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker