BREAKING NEWSLATESTNATIONAL

കുടുംബാംഗങ്ങളുടെ നഗ്‌ന ദൃശ്യങ്ങള്‍ പുറത്തുവിടും; ജോലിയില്‍ നിന്ന് പുറത്താക്കിയ കുക്കിന്റെ ഭീഷണി

ഗുരുഗ്രാം: വീട്ടില്‍ നിന്നും പറഞ്ഞുവിട്ട കുക്ക് ബ്ലാക്ക് മെയില്‍ ചെയ്യുന്ന ഭീഷണിയുമായി ഗുരുഗ്രാമിലെ കുടുംബം. വീട്ടിലെ ബാത്ത് റൂമില്‍ ഒളിക്യാമറ സ്ഥാപിച്ചിരുന്നെന്നും ഇതിലൂടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും 25കാരന്‍ ഭീഷണിപ്പെടുത്തുന്നെന്നാണ് പരാതി. വീട്ടിലെ സ്ത്രീകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് വാട്‌സ്ആപ്പിലൂടെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.
തേജ് ബഹദൂര്‍ സുജികുമാര്‍ എന്ന നേപ്പാള്‍ സ്വദേശിയ്‌ക്കെതിരെയാണ് കുടുംബത്തിന്റെ പരാതി. അടുത്തിടെ ഇയാളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത അനുഭവപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ജോലിയില്‍ നിന്നും പറഞ്ഞുവിട്ടത്. ഇതിന് പിന്നാലെയാണ് ഭീഷണി സന്ദേശം എത്തിയതെന്നാണ് പരാതിയില്‍ ഉള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷമായി വീട്ടില്‍ ജോലി ചെയ്തിരുന്ന യുവാവ് കുടുംബാഗത്തെ പോലെയായിരുന്നെന്നും അടുത്തിടെയാണ് പെരുമാറ്റത്തില്‍ പ്രശ്‌നങ്ങള്‍ തോന്നിയതെന്നും പരാതിയില്‍ പറയുന്നു. മെയ് 15നാണ് തേജ് ബഹദൂറിനെ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടത്.
വീട്ടില്‍ നിന്ന് പറഞ്ഞുവിട്ട് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗൃഹനാഥന്റെ വാട്‌സ്ആപ്പിലേക്കാണ് ഇയാള്‍ വോയ്‌സ് മെസേജുകള്‍ അയച്ചത്. കുളിമുറിയില്‍ നിന്നുള്ള കുടുംബാംഗങ്ങളുടെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു സന്ദേശങ്ങള്‍. ‘മെയ് 29നും ജൂണ്‍ രണ്ടിനും ഇടയില്‍ അയാള്‍ നിരവധി മെസേജുകളാണ് അയച്ചത്. തങ്ങളുടെ ബാത്ത് റൂമില്‍ ക്യാമറ സ്ഥാപിച്ചിരുന്നെന്നും, ആവശ്യപ്പെടുന്ന തുക നല്‍കിയില്ലെങ്കില്‍ വീട്ടിലെ സ്ത്രീകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി’ വീട്ടുടമസ്ഥന്‍ പറയുന്നു.
ഭീഷണിക്ക് പിന്നാലെ വീട്ടുകാര്‍ എല്ലാ ബാത്ത്‌റൂമിലും പരിശോധിച്ചെങ്കിലും ക്യാമറ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇവിടെ നിന്ന് പോകുന്നതിന് മുന്‍പ് ക്യാമറകള്‍ സുജികുമാര്‍ കൊണ്ടുപോയിരിക്കാമെന്നാണ് വീട്ടുകാര്‍ സംശയിക്കുന്നത്. യുവാവിനെ ഒരു കുടുംബാംഗത്തെ പോലെയാണ് കണ്ടിരുന്നതെന്നും വീടിന്റെ എല്ലാ ഭാഗത്തും അവന് പ്രവേശനമുണ്ടായിരുന്നെന്നും പരാതിയില്‍ പറയുന്നു. ഇയാള്‍ കുളിമുറിയില്‍ കയറി ക്യാമറ വെച്ചതിന്റെ ഒരു സൂചനയും തങ്ങള്‍ക്ക് ഉണ്ടായിരുന്നില്ലെന്നും പരാതിക്കാരന്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.
വീട്ടുകാരുടെ പരാതിയില്‍ കേസെടുത്തെന്നും യുവാവിനെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പ്രതി ബാത്ത് റൂമില്‍ ക്യാമറ വെച്ചിട്ടില്ലാതിരിക്കാനും സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. സ്വകാര്യ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാകാമെന്നും പോലീസ് സംശയിക്കുന്നു. ഇയാള്‍ നേപ്പാളിലേക്ക് കടന്നിരിക്കാമെന്ന് പോലീസ് പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker