BREAKINGKERALA

‘കുട്ടികളുടെ തന്തയ്ക്ക് വിളിച്ചാലോ?’; സുരേഷ് ?ഗോപിയെ കായികമേളയ്ക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള നടക്കുന്ന പരിസരത്ത് സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിയ്ക്കുമെന്ന് ഭയമുണ്ട്. എന്തും വിളിച്ചുപറയുന്നയാളാണ് സുരേഷ് ഗോപി. ഒറ്റ തന്തയ്ക്ക് പിറന്നവരെന്ന പ്രയോ?ഗത്തില്‍ മാപ്പുപറഞ്ഞാല്‍ സുരേഷ്?ഗോപിക്ക് വരാമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ഐക്യകേരള രൂപീകരണത്തിനുശേഷം ഒരുപാട് സംഭവവികാസങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പക്ഷേ ഒറ്റ തന്തയ്ക്ക് പിറന്നവരെന്ന് വിളിക്കുന്നത് ഇതാദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. അത് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്രമന്ത്രിക്ക് എവിടെ വേണമെങ്കിലും പോകാനുള്ള അധികാരവും അവകാശവുമുണ്ട്. പക്ഷേ കായികമേളയിലേക്ക് ക്ഷണിക്കില്ല.
‘നോട്ടീസെല്ലാം പ്രിന്റ് ചെയ്തുകഴിഞ്ഞു. ഞങ്ങളെ ഒന്ന് സഹായിച്ചിട്ടുമില്ലല്ലോ. ഒളിമ്പിക്‌സ് മാതൃകയില്‍ നടക്കുന്ന ആദ്യത്തെ കായിക മേളയാണിത്. മുക്കിലും മൂലയിലും ചെന്ന് സഹായം വാ?ഗ്ദാനം ചെയ്യുന്ന അദ്ദേഹം ഒരു സഹായവും ഇവിടെ ചെയ്യുകയോ പ്രഖ്യാപിക്കുകയോ എന്നെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. ഞാന്‍ അങ്ങോട്ട് വിളിച്ച് ചോദിച്ചുമില്ല.’ ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button