ചെന്നൈ: ക്ഷേത്ര മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 70കാരനായ പൂജാരി അറസറ്റില്‍. തമിഴ്‌നാട് തേനിയിലാണ് സംഭവം. പ്രതിയെ 15 ദിവസത്തേക്ക്‌റിമാന്‍ഡ് ചെയ്തു. തേനി പെരിയകുളത്തെ ഭഗവതി അമ്മന്‍ ക്ഷേത്രത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്.
2 ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും ക്ഷേത്ര മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മിഠായി നല്‍കാമെന്ന് പറഞ്ഞ് പൂജാരിയായ തിലകന്‍ അകത്തേക്ക് വിളിക്കുകയായിരുന്നു. മിഠായി നല്‍കിയശേഷം ഇയാള്‍ ലൈംഗികാതിക്രമത്തിന് മുതിര്‍ന്നതായി കുട്ടികള്‍ പരാതിപ്പെടുന്നു. ഭയന്ന് പുറത്തേക്കോടിയ പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. വീട്ടുകാര്‍ അയല്‍ക്കാരെയും കൂട്ടി ക്ഷേത്രത്തിലെത്തിയപ്പോള്‍ മര്‍ദ്ദനം ഭയന്ന പൂജാരി വാതില്‍ അടച്ച് അകത്തിരിക്കുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. പെരിയകുളം വടക്കരൈയ സ്റ്റേഷനില്‍ നിന്നെത്തിയ പൊലീസ് സംഘം ക്ഷേത്രത്തിലെത്തി ഇയാളെ അറസ്റ്റുചെയ്തു. പോക്‌സോ വകുപ്പും ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. അതേസമയം, കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു
77 Less than a minute