BUSINESSBUSINESS NEWSEDUCATION

കുട്ടിക്കാനം മരിയന്‍ കോളേജ് ഐഎംഎയുമായി ധാരണാപത്രം ഒപ്പിട്ടു

കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അക്കാദമിക്, വിദ്യാഭ്യാസ, പ്രൊഫഷണല്‍ സംരംഭങ്ങള്‍ ഉറപ്പാക്കുന്നതിനായി കുട്ടിക്കാനം മരിയന്‍ കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്‌സ് (ഐഎംഎ)മായി ധാരണാപത്രം ഒപ്പിട്ടു. പങ്കാളിത്തത്തിന്റെ ഭാഗമായി, മരിയന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് (സിഎംഎ) സര്‍ട്ടിഫിക്കേഷന്‍ നല്‍കും. മികച്ച പത്ത് മരിയന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സിഎംഎ സ്‌കോളര്‍ഷിപ്പും നല്‍കും
സാമ്പത്തിക ആസൂത്രണം, പെര്‍ഫോമന്‍സ് അനലറ്റിക്‌സ്, സ്ട്രാറ്റജിക് ഫിനാന്‍സ് മാനേജുമെന്റ് എന്നിവ ഉള്‍ക്കൊള്ളുന്ന ബിസിനസ്സിലെ അക്കൗണ്ടിംഗ്, ഫിനാന്‍സ് പ്രൊഫഷണലുകള്‍ക്കായുള്ള നൂതന വിലയിരുത്തലാണ് ഐഎംഎയുടെ സിഎംഎ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം. ഏകദേശം 50 വര്‍ഷമായി, മാനേജ്‌മെന്റ് അക്കൗണ്ടന്റുകള്‍ക്കും ഫിനാന്‍സ് പ്രൊഫഷണലുകള്‍ക്കുമുള്ള ആഗോള മാനദണ്ഡമാണ് സിഎംഎ സര്‍ട്ടിഫിക്കേഷന്‍. രണ്ട് വര്‍ഷത്തെ പങ്കാളിത്തത്തിന്റെ ഭാഗമായി, ഐഎംഎയും മരിയന്‍ കോളേജും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കരിയര്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനും ആഗോളതലത്തില്‍ പ്രസക്തമായ പ്രൊഫഷണല്‍ യോഗ്യതകള്‍ നേടുന്നതിനും സമഗ്രമായ പഠനവിദ്യാഭ്യാസ അവസരങ്ങള്‍ നല്‍കും.
ഐഎംഎയുമായുള്ള സഹകരണം വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുകയും സമയമാകുമ്പോള്‍ അവരെ ജോലിയ്ക്ക് സജ്ജരാക്കുകയും ചെയ്യും. സിഎംഎ സര്‍ട്ടിഫിക്കേഷന്‍ അവര്‍ക്ക് കൂടുതല്‍ വിശ്വാസ്യതയും ഉയര്‍ന്ന വരുമാന സാധ്യതയും നല്‍കുമെന്നു മരിയന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോയ് അബ്രഹാം പി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker